ad
Deshabhimani

print edition നിപാ വൈറസിന്റെ ഉറവിടം; ഇരുട്ടിൽ തപ്പി അധികൃതർ

nipha

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Jun 19, 2026, 12:20 AM | 1 min read

കോഴിക്കോട്‌: നിപാ സ്ഥിരീകരിച്ച്‌ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക്‌ വൈറസ്‌ ബാധയേറ്റത്‌ എവിടെ നിന്നെന്ന്‌ കണ്ടെത്താനായില്ല. വീടിനടുത്തുള്ള സപ്പോട്ട മരത്തിലും ബിസിനസ്‌ ആവശ്യത്തിന്‌ എടുത്ത ഗോഡ‍ൗണിലും വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിനപ്പുറം കണ്ടെത്തലുകളിലേക്ക്‌ കടക്കാൻ ആരോഗ്യവകുപ്പിനും കേന്ദ്രസംഘത്തിനുമായിട്ടില്ല.


രോഗിയുടെ വീടിന്‌ സമീപത്തുള്ള സപ്പോട്ട മരങ്ങളിൽ വ വ്വാലുകളുടെ സാന്നിധ്യം ക ണ്ടെ ത്തിയിട്ടുണ്ട്‌. രോഗി ഉപയോഗിച്ചിരുന്ന മുറിയുടെ സമീപത്താണ്‌ ഇ‍ൗ മരം നിൽക്കുന്നതെങ്കിലും ഇതുതന്നെയാണോ ഉറവിടമെന്ന്‌ ആരോഗ്യവകുപ്പ്‌ സ്ഥിരീകരിക്കുന്നില്ല. താഴെ വീഴുന്ന പഴങ്ങളും മറ്റും കഴിക്കുന്ന ശീലം രോഗിക്കില്ലെന്നാണ്‌ ബന്ധുക്കൾ അധികൃതർക്ക്‌ നൽകിയ വിവരം.


ഗോഡ‍ൗണിനടുത്ത്‌ വവ്വാലുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവിടെ നിന്നാണോ രോഗപ്പകർച്ചയ്ക്ക്‌ കാരണമായ വൈറസ്‌ ബാധിച്ചതെന്നും ഉറപ്പിക്കാനായിട്ടില്ല. രോഗി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ അദ്ദേഹത്തിൽനിന്ന്‌ വിവരം ശേഖരിക്കാനുമാകില്ല. ഉറവിടം ഏതെന്ന്‌ സ്ഥിരീകരിച്ചാലേ കൂടുതലാളുകളിലേക്ക്‌ രോഗം പകരാതിരിക്കാനുള്ള മുൻകരുതലിലേക്ക്‌ കടക്കാൻ സാധിക്കൂ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home