ad
Deshabhimani

പാലക്കാട്ടെ നിപാ ബാധിതയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

cltmedicalcollege
വെബ് ഡെസ്ക്

Published on Jul 05, 2025, 11:04 PM | 1 min read

പെരിന്തൽമണ്ണ: നിപാ ബാധിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


നാട്ടുകൽ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. ജൂലൈ ഒന്നിനാണ് ഇവരെ പനിയും ശ്വാസതടസവും അനുഭവപ്പെട്ട നിലയിൽ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലും നടത്തിയ പരിശോധനയിൽ നിപാ പോസിറ്റീവാണെന്ന് ഫലം വന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home