പാലക്കാട് യുവതിക്ക് നിപാ സ്ഥിരീകരിച്ചു

മണ്ണാർകാട് : പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്ക് നിപാ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടയുടനെ പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിരുന്നു. വെള്ളി രാവിലയോടെ നിപാ പോസറ്റീവാണെന്ന് സ്ഥിരീകരണം വന്നു.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആണ്.
യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന കാര്യം വ്യക്തമല്ല. പ്രാഥമിക സമ്പർക്കപട്ടികയിൽ 59 പേർ എന്ന് അധികൃതർ. ഇവരെ ഐസൊലേറ്റ് ചെയ്തു. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.










0 comments