നിലമ്പൂരിൽ നാളെ കൊട്ടിക്കലാശം ; വോട്ടെടുപ്പ്‌ 19ന്‌

Nilambur Byelection

നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് വഴിക്കടവ് ആനമറിയിൽ നൽകിയ സ്വീകരണം ഫോട്ടോ: മിഥുൻ അനില മിത്രൻ

avatar
പി വി ജീജോ

Published on Jun 16, 2025, 02:50 AM | 1 min read


നിലമ്പൂർ

ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കൊട്ടിക്കയറാൻ ഒരു പകൽ മാത്രം ശേഷിക്കെ വികസന, രാഷ്‌ട്രീയ ചർച്ചയും ആവേശവും ഉയർത്തി നിലമ്പൂർ. വികസനത്തിന്റെ ഒമ്പത്‌ സുവർണ വർഷം പിന്നിടുന്ന കേരളത്തിനൊപ്പം ഇടർച്ചയില്ലാതെ തുടരാനുള്ള ജനവികാരം ഇവിടെ പ്രകടം.


ജനക്ഷേമത്തിനും വികസനത്തിനും പിന്തുണ, നിലമ്പൂരിന്റെ ഭാവിക്കും വളർച്ചക്കും എം സ്വരാജിനൊരു വോട്ട്‌. നീലഗിരി താഴ്‌വാരംമുതൽ ചാലിയാർ തീരംവരെ നീണ്ടുകിടക്കുന്ന നിലമ്പൂരിന്‌ ആധുനികമുഖം നൽകുക. എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌ മുന്നോട്ടുവച്ച വാഗ്‌ദാനത്തിനുള്ള സമ്മതി 23ന്‌ പുറത്തുവരും.


സ്വരാജിനെ ഹൃദയത്തോട്‌ ചേർത്ത്‌ നാട്ടുകാർ സ്വീകരിക്കുന്ന ദൃശ്യങ്ങളാണ്‌ രണ്ടാഴ്‌ചയായി ഈ മലയോരത്ത്‌ കാണാനാകുന്നത്‌. ആദിവാസികളും അവശ ജനവിഭാഗങ്ങളുമടക്കം പെൻഷൻ വാങ്ങിക്കുന്ന പാവപ്പെട്ടവരെ അപമാനിച്ചാണ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ തേടിയിറങ്ങിയത്‌ . മലപ്പുറമെന്ന ജില്ലയുടെ രൂപീകരണം തടയാൻ ശ്രമിച്ചവർ. വർഗീയതയുടെയും തീവ്ര മതരാഷ്‌ട്രവാദത്തിന്റെയും കുപ്പായം തുന്നിയവർക്ക്‌ ഗുഡ്‌ സർട്ടിഫിക്കറ്റ്‌ നൽകിയാണ്‌ നിലമ്പൂരിൽ അവർ മത്സരിക്കുന്നത്‌. ആർഎസ്‌സിന്റെ ഇസ്ലാംപതിപ്പായ ജമാഅത്തെ ഇസ്ലാമിയുടെകൂടി സ്ഥാനാർഥിയാണ്‌ ആര്യാടൻ ഷൗക്കത്ത്‌. രാഹുൽഗാന്ധി വിജയിച്ച, പ്രിയങ്ക ഗാന്ധി എംപിയായ മണ്ഡലത്തിൽ മതരാഷ്‌ട്രവാദികളുമായി കൂട്ട്‌ചേർന്നതിൽ മതനിരപേക്ഷ–ജനാധിപത്യ ചേരിയിൽ നീരസമുണ്ട്‌. 19ന്‌ ബൂത്തുകളിൽ അതുംതെളിയും. പന്നിക്കെണി മുതൽ പെട്ടിവരെ തൊട്ടതെല്ലാം തിരിച്ചടിച്ചതിന്റെ നിരാശ പ്രതിപക്ഷനിരയിലുണ്ട്‌.

‘ഞങ്ങൾ അവിടെ കാത്തിരിക്കുന്നു, നിങ്ങൾ സ്വരാജിനെ വിജയിപ്പിച്ചയക്കുക’ എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണം നയിച്ചു. എം വി ഗോവിന്ദൻ, ബിനോയ്‌ വിശ്വം, ടി പി രാമകൃഷ്‌ണൻ, മാത്യു ടി തോമസ്‌, ജോസ്‌ കെ മാണി തുടങ്ങി മുന്നണി നേതാക്കളെല്ലാം കളം നിറഞ്ഞുനിൽക്കുന്നു.


റോഡ്‌ഷോയുമായി വന്ന പ്രിയങ്ക ഗാന്ധിക്ക്‌ ജമാഅത്തെ വിഷയത്തിലടക്കം ഉത്തരമുണ്ടായില്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌ ഷൗക്കത്തിന്റെ പ്രചാരണ നിയന്ത്രണം. ബിജെപി സ്ഥാനാർഥി മോഹൻ ജോർജിനായി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറല്ലാതെ കേന്ദ്ര നേതാക്കളാരും വന്നില്ല. പി വി അൻവറും എസ്‌ഡിപിഐയുമടക്കം ബാലറ്റിൽ 10 സ്ഥാനാർഥികളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home