print edition നിധിൻരാജിന്റെ മരണം: റാം 5 ദിവസം പൊലീസ് കസ്‌റ്റഡിയിൽ

തലശേരി: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജ് ആത്മഹത്യചെയ്‌ത കേസിൽ റിമാൻഡിലായ ഒന്നാം പ്രതി ഡോ. എം കെ റാം പൊലീസ് കസ്‌റ്റഡിയിൽ. തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതി ജഡ്‌ജി എം മനോജാണ് അഞ്ച് ദിവസം കസ്‌റ്റഡി അനുവദിച്ചത്.
കസ്‌റ്റഡി മൂന്നുദിവസം പോരേ എന്ന് കോടതി ചോദിച്ചു. കേരളം, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ അന്വേഷണം ആവശ്യമാണെന്നും ഡിജിറ്റൽ തെളിവ് ശേഖരിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ അറിയിച്ചു.ഡിവൈഎസ്‌പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ റാമിനെ ചോദ്യംചെയ്‌തു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തിച്ച് തെളിവെടുക്കാനും നീക്കമുണ്ട്.










0 comments