ad
Deshabhimani

12 വർഷത്തിനിടെ കുതിച്ചുയർന്ന് കടം; ദേശീയ പാത അതോറിറ്റിയുടെ നിലവിലെ ബാധ്യത 2 ലക്ഷം കോടി

nhai road construction

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 01, 2026, 10:38 AM | 1 min read

ന്യൂഡൽഹി : ദേശീയപാത അതോറിറ്റിയുടെ കടം 12 വർഷത്തിനുള്ളിൽ ലക്ഷം കോടിയിലേക്ക് കുതിച്ചുയർന്നതായി കണക്കുകൾ. 2014ൽ 24000 കോടി രൂപയായിരുന്ന കടം 2026ൽ 2 ലക്ഷം കോടിയായി ഉയർന്നു. 2014 മാർച്ച് 31-ന് NHAIയുടെ മൊത്തം കുടിശ്ശിക വായ്പ ഏകദേശം 23,796.60 കോടിയായിരുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു.


തുടർന്നുള്ള വർഷങ്ങളിൽ കടം അതിവേഗം ഉയർന്നു. കേന്ദ്ര സർക്കാരിന്റെ 2024-ലെ ലോക്സഭാ മറുപടിയിലെ കണക്കുകൾ പ്രകാരം 2014-15ൽ 24,188 കോടി ആയിരുന്നത് 2016-17ൽ 74,742 കോടി, 2017-18ൽ 1.22 ലക്ഷം കോടി, 2018-19ൽ 1.79 ലക്ഷം കോടി, 2019-20ൽ 2.48 ലക്ഷം കോടി എന്നിങ്ങനെ വർധിച്ചു. 2020-21ൽ കടം 3.07 ലക്ഷം കോടിയും 2021-22ൽ റെക്കോർഡിട്ട് 3.49 ലക്ഷം കോടിയും ആയി. 2026 ജനുവരിയിൽ കടം 2 ലക്ഷം കോടി ആയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


2017ൽ ഭാരത്‌മാല പരിയോജനയുടെ നടത്തിപ്പ് എൻഎച്ച്എഐയ്ക്ക് നൽകിയതോടെയാണ് പദ്ധതികൾക്കായി വലിയ തോതിൽ വായ്പ സ്വീകരിക്കേണ്ടി വന്നതെന്നാണ് അധികൃതർ പറയുന്നത്. 2022 ഒക്ടോബറിനുശേഷം പുതിയ വായ്പ എടുക്കാഞ്ഞതിനാലാണ് മൂന്ന് ലക്ഷത്തിൽ നിന്ന് കടം 2 ലക്ഷമായി കുറഞ്ഞതെന്നും അധികൃതർ പറയുന്നു.


എന്നാൽ ടോൾ പിരിവുകളും, റോഡുമായി ബന്ധപ്പെട്ട നികുതികളും ചാർജുകളും വർധിച്ചിട്ടും കടബാധ്യതയും അനിയന്ത്രിതമായി വർധിക്കുകയാണ്. ഉയർന്ന ടോൾ വരുമാനത്തിനും ചെലവിനും ഒപ്പം കടം വാങ്ങുന്നത് വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്രയും തുക എന്തിന് ചിലവഴിച്ചുവെന്ന് അതോറിറ്റി വ്യക്തമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കടം വാങ്ങിയ തുക എത്രയെന്നും നിർമാണത്തിനായി എത്ര തുക ചെലവഴിച്ചുവെന്നും ടോളുകളിലൂടെയുള്ള വരുമാനം എത്രയാണെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home