ad
Deshabhimani

കർഷക സംഘം സംസ്ഥാന സമ്മേളനം: പതാക ദിനം ആചരിച്ചു

Kerala Karshakasangham.jpg
വെബ് ഡെസ്ക്

Published on Sep 01, 2026, 10:24 AM | 1 min read

തിരുവനന്തപുരം: കർഷക സംഘം 28-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി ഓഫീസിൽ അഖിലേന്ത്യാ വൈസ് പ്രസി‍ഡന്റ് ഇ പി ജയരാജൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ, ഏരിയ കേന്ദ്രങ്ങളിലും വില്ലേജ്, യൂണിറ്റ് കമ്മിറ്റികളിലും പതാക ദിനം ആചരിച്ചു.


സെപ്‌തംബർ 18, 19, 20 തീയതികളിൽ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കാമിലോട്ട് കൺവെൻഷൻ സെന്റർ) അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂകൃഷ്ണനും പൊതുസമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ (ആലപ്പുഴ ബീച്ച്) പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ എസ് രാമചന്ദ്രൻ പിള്ള, ഡോ. അശോക് ധാവ്‌ളെ, പി കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home