ഇന്ധന വിലയിൽ പിടിച്ചുപറി തുടരുന്നു
പാചക വാതകത്തിനൊപ്പം വിമാന ഇന്ധനവിലയിലും വര്‍ധന; യാത്രകൾ ചെലവേറിയതാവും

ന്യൂഡൽഹി:പെട്രോൾ ഡീസൽ വിലയിൽ പരോക്ഷമായി കൂറ്റൻ വില വര്‍ധന നടപ്പാക്കിയതിന് പിന്നാലെ പാചക വാതകത്തിലും വിമാന ഇന്ധനവിലയിലും തുടര്‍ച്ചയായ വര്‍ധന നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിധമാണ് പൊടുന്നനെ പുതി വര്‍ധന.
എണ്ണ കമ്പനികളുടെ അറിയിപ്പ് പ്രകാരം പാചക വാതകത്തിന് ചില നഗരങ്ങളിൽ 11 രൂപ വരെ വര്‍ധിച്ചു. ഇതേ സമയം വിമാന ഇന്ധന (ATF) വിലയിൽ 5.46% വര്‍ധവാണ് ഏര്‍പ്പെടുത്തിയത്. ആഗസ്തിൽ അഞ്ച് രൂപ വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായി സെപ്തംബറിലും വര്‍ധന പ്രഖ്യാപിക്കുന്നത്. ഒരു വിമാനത്തിന്റെ പ്രവര്‍ത്തന ചെലവിൽ 40 ശതമാനത്തോളം ഇന്ധന ഇനത്തിലാണ്. ഇത് ടിക്കറ്റ് നിരക്കിലും സ്വഭാവികമായി പ്രതിഫലിക്കും. വിശേഷിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ പേരെ ബാധിക്കും. ആഭ്യന്തര സര്‍വീസുകളിലാവും ആദ്യം പ്രതിഫലിക്കുക.
പെട്രോൾ വില
കൂട്ടിയത് പരോക്ഷ തന്ത്രം
പെട്രോൾ വില വര്‍ധനവിൽ പ്രത്യക്ഷത്തിൽ പ്രഖ്യാച്ചതിലും വലിയ വര്‍ധവാണ് പരോക്ഷമായാണ് നടപ്പാക്കിയത്. 20 ശതമാനം എഥനോൾ കലര്‍ത്തിയപ്പോൾ സ്വാഭാവികമായി ഉണ്ടാവേണ്ട നിരക്ക് കുറയ്ക്കൽ ഉണ്ടായില്ല. കലര്‍പ്പ് പെട്രോൾ തന്നെ ജനങ്ങളെ അറിയിക്കാതെ രാജ്യം മുഴുവൻ ഘട്ടങ്ങളായി നടപ്പാക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇ-20 പെട്രോൾ ഉണ്ടാക്കുന്ന പ്രശ്നം പരിഹരിക്കാൻ ഇ-10 പെട്രോൾ കൂടി ലഭ്യമാക്കും എന്നാണ് അറിയിപ്പ്. ഇത് ഇ-20 നിലവിൽ വരുന്നതിന് മുൻപ് 2022 മുതൽ വിതരണം ചെയ്യുന്ന കര്‍പ്പ് പെട്രോളാണ്. ഇവ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിലും വിലയിൽ തട്ടിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം പെട്രോൾ ഇനത്തിൽ ഉയര്‍ന്ന വിലയ്ക്കാവും ഇത് വിൽക്കുക. കലര്‍പ്പ് നടപടികളിൽ ആദ്യ ഘട്ടം നൽകിയിരുന്ന പെട്രോൾ ഇനി പ്രീമിയം വിലയിൽ ലഭ്യമാക്കാം. വേണമെങ്കിൽ ഉയര്‍ന്ന വില കൊടുത്ത് വാങ്ങി ഉപയോഗിക്കാം എന്നാണ്.
Related News
യുദ്ധത്തിന്റെ മറവിൽ പാചകവാതകത്തിന് വില കൂട്ടിയതോടെ റോഡരികിൽ ചായയും കടിയും കഴിക്കുന്നവര്‍ക്ക് വരെ ഒരു നേരത്തേക്ക് പത്ത് രൂപയുടെ അധിക ചെലവ് വരുത്തിയിട്ടുണ്ട്. വീടുകൾക്കുള്ള സിലിണ്ടര്‍ വില മൂന്നു ഘട്ടങ്ങളിലായി വര്‍ധിപ്പിച്ചു. മാര്‍ച്ചിൽ 60 രൂപയും ജൂണിൽ 29 രൂപയും കൂട്ടി. 89 രൂപയോളം വര്‍ധന വരുത്തി. ഇപ്പോൾ നൂറ് രൂപയിൽ എത്തിച്ചിരിക്കയാണ്.
വാണിജ്യ സിലിണ്ടറുകളിൽ 1373 രൂപയുടെ വര്‍ധവാണ് വരുത്തിയത്. 3 113 എത്തിച്ച ശേഷം 375 രൂപയുടെ കുറവ് പ്രഖ്യാപിച്ചു. ഇറക്കുമതി ചെവിന്റെ പേരിലാണ് വില വര്‍ധന ന്യായീകരിക്കുന്നത്.









0 comments