ad
Deshabhimani

print edition എൽഎസ്ജിഡി കൂട്ടസ്ഥലംമാറ്റത്തിനു പിന്നിൽ അഴിമതി; എൻജിഒ യൂണിയൻ പ്രതിഷേധം ഇന്ന്‌

Kerala NGO Union.jpg
വെബ് ഡെസ്ക്

Published on Sep 07, 2026, 01:00 AM | 1 min read

തിരുവനന്തപുരം : തദ്ദേശവകുപ്പിൽ 410 സീനിയർ ക്ലർക്കുമാരെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റിയതിനുപിന്നിൽ കൈക്കൂലി വാങ്ങാനുള്ള നീക്കമാണെന്ന്‌ കേരള എൻജിഒ യൂണിയൻ. നാല്‌ വ്യത്യസ്ത ഉത്തരവിലൂടെയാണ് ജംബോ സ്ഥലംമാറ്റം. അന്യായ സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രിൻസിപ്പൽ ഡയറക്ടറേറ്റിനുമുന്നിലും ജെഡി ഓഫീസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ജനറൽ സെക്രട്ടറി എം വി ശശിധരൻ അറിയിച്ചു.


ജീവനക്കാർ പ്രക്ഷോഭം നടത്തിയും കോടതി ഇടപെടലുകളിലൂടെയും ഒട്ടേറെ സ്ഥലംമാറ്റ നടപടി മരവിപ്പിച്ചു. തുടർ പ്രക്ഷോഭത്തിന്റെ ഭാഗമായി തദ്ദേശമന്ത്രിയും പ്രിൻസിപ്പൽ ഡയറക്ടറും സംഘടനകളുമായി നടത്തിയ ചർച്ചയിൽ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം പുനഃപരിശോധിക്കാമെന്ന ഉറപ്പുനൽകിയ ദിവസം തദ്ദേശസ്ഥാപന സെക്രട്ടറിമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി. പിന്നാലെ 410 സീനിയർ ക്ലർക്കുമാരെ ഒരേദിവസം ഇറങ്ങിയ നാല്‌ ഉത്തരവിലൂടെ സ്ഥലംമാറ്റി. ദൈനംദിന പ്രവർത്തനങ്ങളെയാകെ ഇത്‌ ബാധിച്ചു.


സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലർക്ക്, സീനിയർ ക്ലർക്ക് തുടങ്ങി ഓരോ തസ്തികയിലെയും സ്ഥലംമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്‌. സ്ഥലംമാറ്റം ലഭിക്കാനും വിദൂരസ്ഥലങ്ങളിലേക്ക് മാറ്റപ്പെടാതിരിക്കാനും ഭരണകക്ഷി നേതാക്കളും യുഡിഎഫ് അനുകൂല സർവീസ് സംഘടനകളും വലിയ തുകയാണ് ജീവനക്കാരിൽനിന്ന്‌ ആവശ്യപ്പെടുന്നത്. 10 വർഷം സുതാര്യമായും മാനദണ്ഡപ്രകാരവും നടന്നിരുന്ന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം അട്ടിമറിച്ച് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി തദ്ദേശവകുപ്പിനെ മാറ്റി. നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ അനിശ്ചിതകാല പ്രക്ഷോഭങ്ങൾക്ക് തയ്യാറാകുമെന്ന് എൻജിഒ യൂണിയൻ മുന്നറിയിപ്പ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home