ad
Deshabhimani

print edition പതാക ഉയർന്നു; എൻജിഒ യൂണിയൻ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ തിരുനക്കര മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ പതാക ഉയർത്തുന്നു

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ തിരുനക്കര മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jun 11, 2026, 12:01 AM | 1 min read

കോട്ടയം: എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന്‌ വ്യാഴാഴ്‌ച തുടക്കമാകും. മാമ്മൻ മാപ്പിള ഹാളിൽ വ്യാഴം രാവിലെ 8.45ന് സംസ്ഥാന പ്രസിഡന്റ്‌ എം എ അ ജിത് കുമാർ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗം. തുടർന്ന്‌ 10,000 ജീവനക്കാരുടെ പ്രകടനമുണ്ടാകും. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.


സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്നാരംഭിക്കുന്ന പ്രകടനം തിരുനക്കര മൈതാനിയിൽ സമാപിക്കും. 12ന് രാവിലെ ഒന്പതിന്‌ പ്രതിനിധി സമ്മേളനം ‘ ദി വയർ ' എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ ഉദ്ഘാടനംചെയ്യും. പകൽ 12ന്‌ ‘ ലിംഗ സമത്വവും സാമൂഹ്യനീതിയും' സെമിനാർ കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. പശ്ചിമബംഗാളിൽനിന്നുള്ള യുവജന നേതാവ്‌ ദിപ്‌സിത ധർ സംസാരിക്കും. 2.30ന് സുഹൃദ്‌ സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യും.


13ന്‌ രാവിലെ 9.30ന് ‘ വർഗസമരവും വർഗീയതയും' വിഷയത്തിൽ പി രാജീവ് സംസാരിക്കും. 840 പ്രതിനിധികൾ പങ്കെടുക്കും. പൊതുസമ്മേളന നഗറായ തിരുനക്കര മൈ താനത്ത്‌ സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ പതാ ക ഉയർത്തി. സമ്മേളനനഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം നീണ്ടൂർ രക്തസാക്ഷി സ്‌മൃതി കുടീരത്തിൽനിന്നും പതാക വൈക്കം സത്യഗ്രഹ സ്‌മാരകത്തിൽനിന്നും ജാഥയായി കൊണ്ടുവന്നു. സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് നയിക്കുന്ന കൊടിമര ജാഥ വൈക്കം വിശ്വനും സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എം ഹാജറ നയിക്കുന്ന പതാകജാഥ കെ ജെ തോമസും ഉദ്ഘാടനം ചെയ്‌തു.









Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home