Deshabhimani

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി വിവാദം

മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി; കല്ലറ പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ ഇല്ല

gopan

ഗോപൻസ്വാമിയെ മറവുചെയ്‌ത സ്ഥലത്ത്‌ കോൺക്രീറ്റ്‌ സ്ലാബ്‌ നിർമിച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 15, 2025, 03:47 PM | 1 min read

തിരുവനന്തപുരം > നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി മണിയന്‍ എന്ന ഗോപന്റെ സമാധിയുമായി ബന്ധപ്പെട്ട കേസില്‍ ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി. ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി.


കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.


ഗോപന്‍ എങ്ങനെയാണ് മരിച്ചതെന്നുെം രജിസ്റ്റര്‍ ചെയ്തോയെന്നും ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക മരണമെങ്കില്‍ അംഗീകരിക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.


ഇതിനിടയില്‍ കുടുംബത്തെ മുന്‍നിര്‍ത്തി ഹിന്ദു ഐക്യ വേദി വര്‍ഗീയ ചേരിതിരിവിന് ശ്രമം നടത്തിയിരുന്നു. സമീപവാസിയായ വിശ്വംഭരന്‍ എന്ന ആളാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസിന് പരാതി നല്‍കിയത്. മക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു



deshabhimani section

Related News

0 comments
Sort by

Home