'ലഹരി മുക്തം ഞാനും എന്റെ കുടുംബവും: പ്രതിജ്ഞ ചൊല്ലി നവദമ്പതികൾ

mrgagainstdrug
വെബ് ഡെസ്ക്

Published on Apr 13, 2025, 11:01 PM | 1 min read

കൊല്ലം: ആയൂർ ആരാധന ആഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങ് വേറിട്ട അനുഭവമായി. വിവാഹത്തിനു ശേഷം നവദമ്പതികൾ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് പുതുജീവിതത്തിലേക്ക് കടന്നത്. 'ലഹരി മുക്തം ഞാനും എൻ്റെ കുടുംബവും' എന്ന സന്തോഷ കുടുംബ സന്ദേശ പോസ്റ്റർ നവദമ്പതികൾ ഏറ്റുവാങ്ങി. ഹാപ്പിനസ് കുടചൂടി ലഹരി വിരുദ്ധ പ്രതിഞ്ജയിൽ നവദമ്പതികൾ പങ്കുചേർന്നു.


ഇളമാട് ലക്ഷ്മി വിലാസത്തിൽ ജയമോഹൻ പിള്ളയുടെയും എസ് രാജശ്രീയുടെയും മകളും നാഷണൽ സർവീസ് സ്കീം സംസ്ഥാന സെല്ലിൻ്റെ റിസോഴ്സ് പേഴ്സണുമായ ഭാഗ്യ മോഹനനും ആവണീശ്വരം സൗപർണികയിൽ ആർ ശശിധരൻ ഉണ്ണിത്താൻ്റെയും കെ പി ഉഷാകുമാരിയുടെയും മകനായ എസ് അഖിൽ കൃഷ്ണനും തമ്മിലുള്ള വിവാഹ ചടങ്ങാണ് നവ്യാനുഭവം പകർന്നത്.


നാഷണൽ സർവീസ് സ്കീം സംസ്ഥാന സെല്ലിൻ്റെ നേതൃത്വത്തിൽ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാ​ഗമായാണിത്. കല്യാണ ചടങ്ങിൽ പങ്കെടുത്തവർക്കു പ്രത്യേകം സന്ദേശം നൽകുക എന്നതായിരുന്നു ലക്ഷ്യം. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ച് ഇത്തരം പ്രവർത്തനങ്ങൾ സജീവമായി സംസ്ഥാനം ഒട്ടാകെ നടത്തി വരുന്നുണ്ട്. സംസ്ഥാനതല എൻഎസ്എസ് ഓദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home