ad
Deshabhimani

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിക്ക് ഇനി ആലുവയിലും സ്‌റ്റോപ്പ്; സമയക്രമം ഇങ്ങനെ

Jan Shatabdi
വെബ് ഡെസ്ക്

Published on May 19, 2026, 07:56 PM | 1 min read

പാലക്കാട്: തിരുവനന്തപുരം സെൻട്രൽ- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസിന്‌ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച മുതൽ ആലുവയിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി. കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാവിലെ 8.48നും തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാത്രി 7.19നും ആലുവയിലെത്തും.


നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ട്രെയിൻ മാർഗം വരുന്നവർക്ക് അടുത്തുള്ള പ്രധാന റെയിൽവെ സ്റ്റേഷൻ ആലുവയാണ്. ഇതോടെ നെടുമ്പാശേരിയിലേക്കുള്ള യാത്രക്കാര്‍ക്ക് കൊച്ചിയിലെ ട്രാഫിക് കടന്ന് ദീർഘദൂരം സഞ്ചരിച്ച് എയർപോർട്ടിലെത്തേണ്ട സാഹചര്യം ഇല്ലാതാകും. അതേസമയം കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് നിലവിൽ ആലുവയിൽ സ്റ്റോപ്പുണ്ട്. ഈ ട്രെയിൽ ആലപ്പുഴ വഴിയാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home