ad
Deshabhimani

പുതിയ സാമ്പത്തിക വർഷം: ഓണറേറിയം വർധിക്കും; ഡിഎ കുടിശ്ശിക തീരും

Honourarium.jpg
വെബ് ഡെസ്ക്

Published on Apr 01, 2026, 02:05 AM | 1 min read

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിൽ ആശമാർ, അങ്കണവാടി ജീവനക്കാർ, പ്രീ–പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക് മാർ, ലൈബ്രേറിയൻമാർ എന്നിവർക്ക്‌ സന്തോഷവാർത്ത. അങ്കണവാടി ഹെൽപ്പർമാർക്ക്‌ 500 രൂപ വീതവും മറ്റുള്ളവർക്ക്‌ ആയിരം രൂപ വീതവും ഇ‍ൗ മാസംമുതൽ ഓണറേറിയം വർധിക്കും.


ക്യാൻസർ, ലെപ്രസി, എയ്ഡ് സ്, ക്ഷയ രോഗബാധിതരുടെ മാസ പെൻഷൻ 1000 രൂപ വർധിക്കും. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 25 രൂപ വർധിക്കും. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ഓണറേറിയവും വർധിക്കും. സംസ്ഥാന ബജറ്റിൽ നിശ്‌ചയിച്ചതനുസരിച്ചാണിത്‌.


യുഡിഎഫ-്‌ സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക്‌ പകരമുള്ള അഷ്വേർഡ്‌ പെൻഷൻ സ്‌കീം ഇ‍ൗ മാസം നിലവിൽ വരും. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ പെൻഷൻ ഉറപ്പില്ലായിരുന്നു. ഇ‍ൗ പദ്ധതി യുഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചപ്പോൾ അന്നത്തെ സർക്കാർ അനുകൂല സംഘടനകൾ പിന്തുണച്ചിരുന്നു.


ഇ‍ൗ മാസത്തോടെ ക്ഷാമബത്ത കുടിശ്ശികയില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്‌. മൂന്ന്‌ ശതമാനം ഡിഎ കഴിഞ്ഞ മാസത്തെശന്പളത്തിനൊപ്പം നൽകിയിരുന്നു. ബാക്കി 10 ശതമാനം മാർച്ചിലെ ശമ്പളത്തിനൊപ്പം ഏപ്രിലിൽ ലഭിക്കുകയാണ്‌. ക്ഷാമബത്ത വർധന പ്രാബല്യത്തീയതി മുതലുള്ള ആനുകൂല്യം മാത്രമാണ്‌ ബാക്കിയുള്ളത്‌.


അതും നൽകാനുള്ള ഉത്തരവിറങ്ങി. എട്ടു ഗഡുക്കളായി ഇ‍ൗ വർഷം മുതൽ നൽകും. മറ്റു പല സംസ്ഥാനങ്ങളിലും ക്ഷാമബത്ത വർധന പ്രഖ്യാപിച്ചതുമുതലുള്ള ആനുക‍ൂല്യം മാത്രമേ നൽകാറുള്ളു. കുടിശ്ശിക നൽകാറില്ല. ഇ‍ൗ സാഹചര്യത്തിലും കേരളം കുടിശ്ശിക നൽകുകയാണ്‌.


16ാം ധനകമീഷൻ ശുപാർശയനുസരിച്ചുള്ള നികുതിവിഹിതമാണ്‌ ഇ‍ൗ വർഷംമുതൽ ലഭിക്കുക. 15ാം ധന കമീഷൻ നിശ്‌ചയിച്ച 1.92 ശതമാനം എന്നതിൽനിന്ന്‌ നേരിയ വർധനയുണ്ട്‌. 2.38 ശതമാനമായാണ്‌ വർധിപ്പിച്ചത്‌. എന്നാ ൽ ഗ്രാന്റുകൾ പൂർണമായും നിർത്തിയത്‌ സംസ്ഥാനത്തിന്‌ തിരിച്ചടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home