ad
Deshabhimani

ചലച്ചിത്ര നയം അംഗീകരിച്ചു; ലക്ഷ്യം സമഗ്രമായ വളർച്ച

kerala film policy conclave
വെബ് ഡെസ്ക്

Published on Mar 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രനയത്തിന്‌ മന്ത്രിസഭായോഗം അംഗീകാരം നൽകി. ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലുള്ളവരുമായുള്ള ചർച്ചയിലും സിനിമാ കോൺക്ലേവിൽ പങ്കുവെച്ച ആശയങ്ങളും പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും കണക്കിലെടുത്താണ്‌ നയം രൂപീകരിച്ചത്‌. 92 ശുപാര്‍ശകളും നിര്‍ദേശങ്ങളും അടക്കം വിപുലമായ സംസ്ഥാന ചലചിത്ര നയത്തിനായി അംഗീകാരം നല്‍കിയത്.


ചലച്ചിത്രനയം മേഖലയുടെ സമഗ്ര വളർച്ചയ്‌ക്ക്‌: മന്ത്രി


കേരളത്തിന്റെ ചലച്ചിത്ര മേഖലയുടെ സമഗ്രമായ വളർച്ചയും സുതാര്യതയും ലക്ഷ്യമിട്ടാണ്‌ സാംസ്‌കാരിക വകുപ്പ് ‘കേരള സംസ്ഥാന ചലച്ചിത്ര നയത്തിന്' രൂപം നൽകിയതെന്ന്‌ മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര മേഖലയെ കൂടുതൽ പ്രൊഫഷണലാക്കാനും കലാകാരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സഹായകമായ 92 പ്രധാന ശുപാർശകളും നിർദേശങ്ങളും അടങ്ങുന്നതാണ് ഈ പുതിയ നയം.


സിനിമാ നിർമാണം മുതൽ പ്രദർശനംവരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ തൊഴിൽ സുരക്ഷയും ലിംഗനീതിയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നയരൂപീകരണത്തിൽ പൊതുജനങ്ങളിൽനിന്ന്‌ സ്വരൂപിച്ച ക്രിയാത്മകമായ അഭിപ്രായങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച്‌ നടപ്പാക്കുന്ന ഈ നയം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ നിർണായകമായ ചുവടുവെപ്പായിരിക്കും. മലയാള സിനിമാ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും സാങ്കേതികമായ മുന്നേറ്റങ്ങൾക്കൊപ്പം സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനും ഈ പുതിയ ചലച്ചിത്ര നയം വഴിതെളിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home