Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

nedumbassery accident
വെബ് ഡെസ്ക്

Published on Oct 14, 2026, 05:16 PM | 1 min read

ആലപ്പുഴ: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ പത്തൊമ്പതുകാരൻ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിലിടിച്ച്‌ മൂന്ന്‌ പേർ മരിച്ച സംഭവത്തിൽ പ്രതികളെ നാളെ വൈകിട്ട് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രധാനപ്രതി സുഹൈലിൻ്റെയും സൃഹൃത്തുകളെയും ചോദ്യം ചെയ്യലിനായും തെളിവെടുപ്പിനുമായി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. തുടർന്ന് നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ശരിവെക്കുകയായിരുന്നു.


ഞായർ പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ്‌ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ ഇടിച്ച്‌ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട്‌ കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ്‌ (21) എന്നിവരാണ്‌ മരിച്ചത്‌. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനികൂപ്പർ ഇടിക്കുകയായിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവർ റിമാൻഡിലാണ്‌.


അതേസമയം മുഖ്യപ്രതിയുടെ പേരും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നതും എഫ്‌ഐആറിൽനിന്ന്‌ ഒഴിവാക്കിയതിൽ മരിച്ചവരുടെ സുഹൃത്തിനെ പൊലീസ്‌ പഴിചാരുകയാണ്. സർക്കാരിന്റെയും പൊലീസിന്റെയും കള്ളക്കളി പുറത്തായതോടെയാണ്‌ തെറ്റിദ്ധരിപ്പിക്കാനും തടിതപ്പാനുമുള്ള ശ്രമം. മരിച്ച മൂന്നുപേരുടെയും സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്ന്‌ റൂറൽ എസ്‌പി എസ്‌ സുദർശൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


പ്രതി ആരെന്നോ, അയാൾ മദ്യപിച്ചിരുന്നെന്നോ സുഹൃത്തിന്‌ അറിയില്ലായിരുന്നു. അതുകൊണ്ട്‌ അയാളുടെ മൊഴിയിലും അതില്ലായിരുന്നു. ആ മൊഴി രേഖപ്പെടുത്തിയാണ്‌ കേസെടുത്തത്‌. പിന്നീട്‌ വൈദ്യപരിശോധന നടത്തിയതിന്റെ റിപ്പോർട്ട്‌ ലഭിച്ചപ്പോൾ മദ്യപിച്ചെന്ന്‌ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ റിമാൻഡ്‌ റിപ്പോർട്ടിൽ ഇതും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും രേഖപ്പെടുത്തി. മദ്യപിച്ചതിന്‌ മോട്ടോർവാഹന നിയമപ്രകാരമുള്ള റിപ്പോർട്ടും കോടതിയിൽ നൽകി. കുറ്റകരമായ നരഹത്യക്കും മദ്യപിച്ച്‌ വാഹനമോടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home