ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടിയാകും; സ്റ്റുഡന്റ് വിസ നിയമങ്ങൾ കടുപ്പിക്കാൻ യുകെ

ലണ്ടൻ : ഹോം - ഓഫീസ് - സ്റ്റഡി വിസ നിയമങ്ങൾ കർശനമാക്കുന്നതിനിടയിൽ ബ്രിട്ടീഷ് സർവകലാശാലകൾ കോഴ്സ് ഓഫറുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളെ ബാധിക്കുന്നതാണ് ഈ തിരുമാനം. അപേക്ഷകർക്ക് വിസ നിഷേധിക്കപ്പെട്ടാൽ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് തടയുമെന്ന് സർവകലാശാലകൾ ഭയപ്പെടുന്നതാണ് കാരണം. അതിനാൽ ചില സ്ഥാപനങ്ങൾ ഉയർന്ന വിസ നിരസിക്കുമെന്ന് ഉറപ്പുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നത് കുറച്ചിട്ടുണ്ട്.
ഹോം ഓഫീസ് നിയമങ്ങൾ പ്രകാരം, 5 ശതമാനത്തിൽ കൂടുതൽ വിദ്യാർഥികളുടെ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെടും. പാകിസ്ഥാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർ വിദ്യാർഥി വിസ റൂട്ട് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് കർശനമായ പരിധി ഏർപ്പെടുത്തുന്നതെന്ന് യുകെ സർക്കാരിന്റെ ന്യായീകരണം.
ഈ വർഷം ആദ്യ ആറ് മാസത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള വിദ്യാർഥികളിൽ ഏകദേശം 40.9 ശതമാനം പേർ വിസ അപേക്ഷകൾ പിൻവലിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3 ശതമാനമായിരുന്നു. നൈജീരിയയിൽ നിന്നുള്ള 22.7 ശതമാനം പേർ അപേക്ഷ പിൻവലിച്ചിട്ടുണ്ട്. ഈ വർഷം ഏകദേശം 15 സർവകലാശാലകൾ പാകിസ്ഥാനിൽ നിന്നുള്ള റിക്രൂട്ട്മെന്റ് പൂർണമായും നിർത്തിവച്ചിട്ടുണ്ട്.









0 comments