Deshabhimani

കേരള കേന്ദ്ര സർവകലാശാലയിൽ രജിസ്ട്രാറായി നിയമിച്ചത് ലൈംഗികാതിക്രമ കേസിലെ ആരോപണ വിധേയനെ

R  Jayaprakash

ഡോ. ആർ ജയപ്രകാശ്

വെബ് ഡെസ്ക്

Published on Oct 14, 2026, 05:40 PM | 1 min read

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ രജിസ്ട്രാറായി നിയമിച്ചത് ലൈംഗികാതിക്രമ കേസിലെ ആരോപണ വിധേയനായ വ്യക്തിയെ. ബേക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് രജിസ്ട്രാർ ഡോ. ആർ ജയപ്രകാശ്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.


കേന്ദ്ര സർവകലാശാലയിൽ കഴിഞ്ഞയാഴ്ച മൂന്നുദിവസങ്ങളിൽ നടന്ന അഭിമുഖത്തിന് ശേഷമാണ് രജിസ്ട്രാറായി ഡോ. ജയപ്രകാശിനെ നിയമിച്ചത്. സർവകലാശാലയിൽ പരീക്ഷാ കൺട്രോളർ ആയിരിക്കെ സർവകലാശാല ജീവനക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.


യുവതിയുടെ പരാതിയിൽ 2026 മെയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്. 2024 ജൂൺ 19നാണ് സംഭവം. ഇത് കെട്ടിച്ചമച്ച കേസാണെന്നാണ് ഡോ. ജയപ്രകാശിൻ്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് രജിസ്ട്രാറായി നിയമനം നൽകിയത്.


ആരോപണ വിധേയരായ വ്യക്തിയെ രജിസ്ട്രാറായി നിയമിച്ചതിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home