print edition പ്രചാരണത്തിൽ എൽഡിഎഫ് മുന്നേറ്റം; യുഡിഎഫ്, ബിജെപി ക്യാമ്പുകൾ അങ്കലാപ്പിൽ

നെടുമങ്ങാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ്, ബിജെപി ക്യാമ്പുകൾ അങ്കലാപ്പിൽ. സ്ഥാനാർഥിയെ ഉൾക്കൊള്ളാനാകാത്തതിന്റെ അസ്വാരസ്യവും മന്ദതയും കോൺഗ്രസ് പ്രചാരണത്തെ കാര്യമായി ബാധിച്ചു.
വികസനമുയർത്തിയുള്ള എൽഡിഎഫ് പ്രചാരണം പ്രതിരോധിക്കാൻ കഴിയാതെ ബിജെപി ക്യാമ്പും തളർന്ന അവസ്ഥയിലാണ്. എൽഡിഎഫ് പ്രവർത്തകരുടെ ഭവനസന്ദർശനങ്ങൾ രണ്ട് റൗണ്ട് പൂർത്തിയായപ്പോഴും പ്രവർത്തിക്കാൻ ആളെക്കിട്ടാതെ വലയുകയാണ് ഇരുമുന്നണികളും.
മണ്ഡലത്തിൽ നടപ്പാക്കിയ വികസനത്തിലൂടെ ലഭിച്ച സ്വീകാര്യതയിൽ എൽഡിഎഫ് സ്ഥാനാർഥി ജി ആർ അനിൽ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സ്വീകാര്യത വർധിപ്പിച്ച് കൃത്യമായി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. വികസനത്തുടർച്ചയ്‌ക്കുള്ള അംഗീകാരമായി എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിലുടനീളം വൻ ജനപങ്കാളിത്തമാണുള്ളത്.









0 comments