ad
Deshabhimani

എ കെ ശശീന്ദ്രൻ എലത്തൂരിൽ, കുട്ടനാട്ടിൽ തോമസ് കെ തോമസ്; എൻസിപി സ്ഥാനാർഥികളായി

A K Saseendran Thomas K Thomas

എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ്

വെബ് ഡെസ്ക്

Published on Mar 16, 2026, 03:38 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻസിപിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലാണ് എൻസിപി മത്സരിക്കുന്നത്.


എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ മല്‍സരിക്കും. കുട്ടനാട് സീറ്റിൽ തോമസ് കെ തോമസും മലപ്പുറത്ത് കെ ടി മുജീബും മല്‍സരിക്കും. പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി.


ജയസാധ്യത മുൻനിർത്തിയാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നും എൽഡിഎഫ് വിജയം ഉറപ്പാണെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.


തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ എമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 81 സീറ്റുകളിലേക്കാണ് സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 25 സ്ഥാനാർഥികളെ സിപിഐയും പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home