ദേശീയ സരസ് മേള സ്ത്രീപക്ഷ നവകേരളം എന്ന ആശയത്തിന്‍റെ ഭാഗം: മുഖ്യമന്ത്രി

പാലക്കാട്: കുടുംബശ്രീ ദേശീയ സരസ് മേള സ്ത്രീപക്ഷ നവകേരളം എന്ന ആശയത്തിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത സംബന്ധിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുന്നതു കൊണ്ടുതന്നെ കേവലം ഒരു വിപണന മേള എന്നതിനപ്പുറം സാമൂഹിക മുന്നേറ്റത്തിനുള്ള ഒരിടപെടലായി കൂടി ഈ മേള മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് തൃത്താല നടന്ന പതിമൂന്നാമത് സരസ് മേളയുടെ ഉദ്ഘാടന ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
ഇടതുപക്ഷ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുരോഗമന സർക്കാരിനെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ഉന്നമനം എന്നത് സമൂഹത്തിന്റെയാകെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും നയിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. വൻകിട – ചെറുകിട വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഒരുപോലെ മുന്നേറിയാൽ മാത്രമേ നാം വിഭാവനം ചെയ്ത തരത്തിലുള്ള ഒരു നവകേരളം കെട്ടിപ്പടുക്കാനാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയുടെ പാലക്കാട് തൃത്താലയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയാണ് ഈ ദേശീയ മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിനും പരിചയപ്പെടുന്നതിനും ഈ മേളയിൽ അവസരമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സ്വയംസഹായ സംഘങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ മേളയിലൂടെ ഇന്ത്യ ഒന്നാകെ ഇവിടേക്ക് എത്തിച്ചേരുകയാണ്.
ഇതോടൊപ്പം കുടുംബശ്രീയുടെ പ്രധാന സംരംഭക മേഖലയായ കഫേ കാറ്ററിംഗ് രംഗത്ത് പ്രാവീണ്യം നേടിയ 120-ലേറെ വനിതാ ഷെഫുമാർ മാറ്റുരയ്ക്കുന്ന ഇന്ത്യാ ഫുഡ്കോർട്ട് ഈ മേളയുടെ പ്രധാന ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ തനത് രുചിവൈവിധ്യങ്ങളാണ് ഈ മേളയിൽ 30 സ്റ്റാളുകളിലായി അണിനിരക്കുന്നത്. കൂടാതെ കേരളീയ രുചിവൈവിധ്യങ്ങളും അട്ടപ്പാടി ഊരുകളിലെ വിഭവങ്ങളും കുടുംബശ്രീയുടെ ട്രാൻസ്‌ജെൻഡർ ഗ്രൂപ്പ് ഒരുക്കുന്ന വിഭവങ്ങളും സരസ് മേളയിൽ രുചിവൈവിധ്യങ്ങളുടെ ഭാഗമാകും.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത സംബന്ധിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുന്നതു കൊണ്ടുതന്നെ കേവലം ഒരു വിപണന മേള എന്നതിനപ്പുറം സാമൂഹിക മുന്നേറ്റത്തിനുള്ള ഒരിടപെടലായി കൂടി ഈ മേള മാറുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ കാരണമാകുന്നുണ്ട്. ‘സ്ത്രീപക്ഷ നവകേരളം’ എന്ന ആശയം ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളിൽ ഈ പ്രതിബന്ധത്തെയും തരണം ചെയ്യേണ്ടതുണ്ട്.
നിയമപരവും സാമൂഹികവുമായ സുരക്ഷ ഒരുക്കുന്നഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

നിയമപരവും സാമൂഹികവുമായ സുരക്ഷ ഒരുക്കുന്നതോടൊപ്പംതന്നെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കു സ്ത്രീകളെ നയിക്കുക കൂടി ചെയ്താൽ മാത്രമേ നാം വിഭാവനം ചെയ്ത തരത്തിലുള്ള സ്ത്രീ-പുരുഷ സമത്വം നാട്ടിൽ യാഥാർത്ഥ്യമാവുകയുള്ളൂ. അത് ഉറപ്പുവരുത്തുന്നതിനാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനും വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി കൂടുതൽ അവസരങ്ങൾ ഒരുക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
ദാരിദ്ര്യാവസ്ഥയിലുള്ള സ്ത്രീകളുടെ വിവരശേഖരണം നടത്തിയപ്പോൾ അവരിൽ പലരും തൊഴിലെടുക്കാൻ തയ്യാറാണ് എന്നു വ്യക്തമായിരുന്നു. പക്ഷെ, അവസരങ്ങളുണ്ടായിരുന്നില്ല. ഉത്പാദന പ്രവർത്തനങ്ങളിലടക്കം പങ്കാളികളാകാൻ തയ്യാറായിരുന്നു നമ്മുടെ സ്ത്രീകൾ. എന്നാൽ, മതിയായ വിഭവങ്ങളുണ്ടായിരുന്നില്ല. ഈ പ്രതിസന്ധിയെ മുറിച്ചുകടക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നമ്മൾ തുടക്കം കുറിച്ചത്.
അന്ന് പല കോണുകളിൽ നിന്നും വലിയ തോതിലുള്ള സംശയങ്ങളുയർന്നു. സ്ത്രീകളോ? സംരംഭക മേഖലയിലോ? ഉത്പാദന മേഖലയിൽ സ്ത്രീകൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അവർക്ക് അതിനൊക്കെയുള്ള കഴിവുണ്ടോ? സ്ത്രീകൾ വീട്ടുകാര്യങ്ങൾ മാത്രം നോക്കിയാൽ പോരേ? എന്നിങ്ങനെ പോയി സംശയങ്ങൾ.
എന്നാൽ, ഇടതുപക്ഷ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുരോഗമന സർക്കാരിനെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ഉന്നമനം എന്നത് സമൂഹത്തിന്റെയാകെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളുമായി അന്നത്തെ എൽ ഡി എഫ് സർക്കാർ മുന്നോട്ടുപോയി. ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് കാലക്രമേണ തെളിഞ്ഞു.
കുടുംബശ്രീയുടെ തുടക്കകാലത്തെന്ന പോലെ ഇന്നും പുതിയതായി എന്തെങ്കിലും പദ്ധതി ആവിഷ്‌ക്കരിച്ചാൽ അടിസ്ഥാനരഹിതമായ തടസ്സവാദങ്ങളുമായി ചിലർ വരുന്ന ഒരു രീതി നമ്മുടെ നാട്ടിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഒക്കെ മെച്ചപ്പെടുത്തുന്ന കാര്യത്തിലായാലും ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്ന കാര്യത്തിലായാലും എല്ലാം അനാവശ്യമായ തടസ്സവാദങ്ങൾ ഉന്നയിക്കുകയാണ്. അതിന്റെയൊക്കെ ആൾക്കാർ കുടുംബശ്രീയുടെ ചരിത്രവും വർത്തമാനവും ഓർക്കുന്നത് നന്നാവും.
കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും നയിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നിയുള്ള സംരംഭക പദ്ധതികളിലൂടെ കുടുംബശ്രീ മുഖേന മാത്രം ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ യാഥാർഥ്യമായി. കാർഷിക മേഖലയിൽ 75,000 ത്തിലേറെ ഗ്രൂപ്പുകളും മൃഗസംരക്ഷണ മേഖലയിൽ 14,000 ത്തിൽപ്പരം ഗ്രൂപ്പുകളും പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീയുടെ കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്.
വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 75,000 ത്തോളം വേതനാധിഷ്ഠിത തൊഴിലുകൾ ലഭ്യമാക്കി. അടുത്ത ഘട്ടത്തിൽ രണ്ടു ലക്ഷം പേർക്കു കൂടി തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്.
വൻകിട – ചെറുകിട വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഒരുപോലെ മുന്നേറിയാൽ മാത്രമേ നാം വിഭാവനം ചെയ്ത തരത്തിലുള്ള ഒരു നവകേരളം കെട്ടിപ്പടുക്കാനാവൂ. ഇത്തരം പ്രവർത്തനങ്ങൾക്ക് സരസ് മേളകൾ പോലുള്ള കൂട്ടായ്മകൾ സഹായകരമാകും എന്നുറപ്പാണ്.
തോടൊപ്പംതന്നെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കു സ്ത്രീകളെ നയിക്കുക കൂടി ചെയ്താൽ മാത്രമേ നാം വിഭാവനം ചെയ്ത തരത്തിലുള്ള സ്ത്രീ-പുരുഷ സമത്വം നാട്ടിൽ യാഥാർത്ഥ്യമാവുകയുള്ളൂ. അത് ഉറപ്പുവരുത്തുന്നതിനാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനും വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി കൂടുതൽ അവസരങ്ങൾ ഒരുക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

0 comments