print edition ദേശീയ ലേബർ കോൺക്ലേവ് ; തുടർ പോരാട്ടങ്ങൾക്ക് കരുത്താകും

തൊഴിൽവകുപ്പും കിലേയും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യ ലേബർ കോൺക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ലേബർ കോഡുകൾ ഉയർത്തുന്ന ആശങ്ക പങ്കുവച്ചും തുടർ പോരാട്ടങ്ങൾക്ക് രൂപം നൽകിയും ദേശീയ ലേബർ കോൺക്ലേവ്. ജോലിസമയം എട്ടു മണിക്കൂര്‍ എന്നത് 12 മണിക്കൂര്‍വരെ നീട്ടാന്‍ അനുമതി നല്‍കുന്നത് തൊഴില്‍ ചൂഷണത്തിന് വഴിതുറക്കും. ഫിക്സഡ് ടേം എംപ്ലോയ്‌മെന്റ് വഴി ജോലിസ്ഥിരത എന്ന സങ്കല്‍പം ഇല്ലാതാകും. പണിമുടക്കാനുള്ള അവകാശത്തെയും സംഘടിക്കാനുള്ള അവകാശത്തെയും പുതിയ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തും. ഗിഗ് തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ ഭൂരിഭാഗം പേര്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ പുതിയ കോഡ് പരാജയമാണെന്നും കോൺക്ലേവ് വിലയിരുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ഗോപാല ഗൗഡ, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, എഐടിയുസി അഖിലേന്ത്യ ജനറൽ സെക്രട്ടറി അമർജീത് കൗർ, ഐഎൻടിയുസി ദേശീയ സെക്രട്ടറി സഞ്ജയ്കുമാർ സിങ്, തൊഴിൽ സ്‌പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ്, നിയമസെക്രട്ടറി കെ ജി സനൽകുമാർ, ലേബർ കമീഷണർ സഫ്‌ന നസറുദ്ദീൻ, കിലെ ഡയറക്ടർ സൂഫിയാൻ അഹമ്മദ്, കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു.

അഖിലേന്ത്യ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് സൗഹൃദ സംഭാഷണം നടത്തുന്ന ജസ്റ്റിസ് ഗോപാല ഗൗഡ. മന്ത്രി വി ശിവൻകുട്ടി സമീപം
‘പുതിയ തൊഴിൽ കോഡുകൾ കേരളത്തിന്റെ തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ’ എന്ന സെഷനിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം ചെറിയാൻ അധ്യക്ഷനായി. ജ. ഗോപാല ഗൗഡ, എസ് ഷാനവാസ്, ഡോ. കെ രവിരാമൻ, ഡോ. എസ് കെ ശശികുമാർ, പ്രൊഫ. പ്രഭു മൊഹപത്ര, കെ ഹേമലത, ആർ ചന്ദ്രശേഖരൻ, സുദർശനൻ റാവു സർദെ, അശോക് ഘോഷ്, അഡ്വ. റഹ്‌മത്തുള്ള എന്നിവർ സംസാരിച്ചു.
കേരളത്തിന്റെ തൊഴിൽ നയപരിപാടികളുടെ പശ്ചാത്തലത്തിൽ ‘ബദൽ തന്ത്രങ്ങൾ’ എന്ന സെഷനിൽ എളമരം കരീം അധ്യക്ഷനായി. പ്രൊഫ, ശ്യാം സുന്ദർ, കെ ജി സനൽകുമാർ, സഫ്‌ന നസറുദ്ദീൻ, അമർജീത് കൗർ, വി വേലുസ്വാമി, സോണിയ ജോർജ്, ക്ലിഫ്റ്റൻ ഡി റൊസാരിയോ, വർക്കിച്ചൻ പേട്ട, സുനിൽ തോമസ് എന്നിവർ സംസാരിച്ചു.









0 comments