Deshabhimani

ദേശീയ ജൂനിയർ മീറ്റ്: ട്രെയിനിൽ കേരള താരങ്ങൾക്ക് ദുരിതയാത്ര

National Junior Meet:
വെബ് ഡെസ്ക്

Published on Nov 09, 2026, 11:02 PM | 1 min read

തിരുവനന്തപുരം: ​ ദേശീയ ജൂനിയർ മീറ്റിൽ കിരീടം നിലനിർത്താൻ ഇറങ്ങിയ കേരള താരങ്ങൾക്ക് ദുരിതയാത്ര. ട്രെയിനിൽ സീറ്റ് പോലുമില്ലാതെയാണ് കുട്ടികൾ മധ്യപ്രദേശിലേക്ക് വണ്ടികയറിയത്. കേരളത്തിലെ മെഡൽ പ്രതീക്ഷകളായ കൗമാരതാരങ്ങൾ തിങ്ങിഞെരുങ്ങിയ കമ്പാർട്ട്മെൻ്റിൽ ശുചിമുറിയുടെ അരികിൽ ഇരുന്നായിരുന്നാണ് യാത്ര ചെയ്യുന്നത്. രണ്ട് ദിവസം മുഴുവന്‍ ചൂടും സഹിച്ച് യാത്ര ചെയ്ത് വേണം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍.


കുന്നംകുളം ഗവ. മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസിലെ പരിശീലന ക്യാമ്പിനുശേഷം 29 അം​ഗ ആൺകുട്ടികളുടെ ടീമാണ് ട്രെയിനിൽ യാത്ര തിരിച്ചത്‌. ദേശീയ ജൂനിയർ മീറ്റിൽ നവംബർ 12 മുതൽ 16വരെ ആൺകുട്ടികളുടെയും 19 മുതൽ 23വരെ പെൺകുട്ടികളുടെയും മത്സരങ്ങൾ നടക്കുക. 29 ആൺകുട്ടികളും 32 പെൺകുട്ടികളും ഒമ്പത്‌ ഒഫീഷ്യലുകളുമടക്കം 70 അംഗ കേരള ടീമാണ് ദേശീയ മീറ്റിന്‌ പോവുന്നത്. പെൺകുട്ടികളുടെ ടീം 15ന്‌ പുറപ്പെടും.


സംസ്ഥാന മീറ്റിൽ ഇരട്ട റെക്കോഡ് നേടിയ ശ്രീഹരി കരിക്കൻ (400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്), വ്യക്തിഗത ചാമ്പ്യനായ അൽക്ക ഷിനോജ് (800, 1500), ഇരട്ട സ്വർണം നേടിയ അബിയ ആൻ ജിജി (ഹൈജമ്പ്‌, ട്രിപ്പിൾ ജമ്പ്‌), ഇവാന ടോമി (200 മീറ്റർ, 400 മീറ്റർ), വിഷാനു യാദവ് (ലോങ്ജമ്പ്‌), മുഹമ്മദ് റബീഹ് (ഹൈജമ്പ്‌), ഗൗരേഷ് ബിനോയ് (110 മീറ്റർ ഹർഡിൽസ്), ജിൽഷ ജിനിൽ (100 മീറ്റർ), ആർ ലയനകൃഷ്‌ണ (3000 മീറ്റർ), അർച്ചിത് എസ് നായർ (400 ഹർഡിൽസ്) എന്നിവരാണ്‌ ടീമിലെ പ്രധാനികൾ.


കഴിഞ്ഞ വർഷം ലഖ്‌ന‍ൗവിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ കേരളം ചാമ്പ്യൻമാരായിരുന്നു. സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലും ജേതാക്കളായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Wild Animal Attack

02

print edition പേവിഷബാധയേറ്റ കാട്ടുപന്നി 3 പേരുടെ വിരലുകൾ കടിച്ചെടുത്തു
Rajasthan By election

03

print edition തദ്ദേശ തെരഞ്ഞെടുപ്പ്‌: രാജസ്ഥാനിൽ ചെങ്കാറ്റ്‌
Congress Ministers

04

print edition മന്ത്രിമാരെയും ട്രാപ്പിലാക്കി
deshabhimani section

Recommended

Deshabhimani
Home