print edition കേരളത്തിന് 1441 കോടിയുടെ നബാർഡ് പദ്ധതികൾ


സ്വന്തം ലേഖകൻ
Published on Nov 09, 2025, 02:18 AM | 1 min read
തിരുവനന്തപുരം : നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടി (ആർഐഡിഎഫ്)ലൂടെ കേരളത്തിന് 1441.25 കോടി രൂപയുടെ പദ്ധതികൾക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ അംഗീകാരം. വനം, ജലവിഭവം, വൈദ്യുതി, കൃഷി, സാമൂഹ്യനീതി, മത്സ്യബന്ധനം– തുറമുഖം എൻജിനിയറിങ്, ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ, തദ്ദേശം, മണ്ണ് സംരക്ഷണം വകുപ്പുകളിലാണ് പദ്ധതികൾ.
വകുപ്പുകളും പദ്ധതികളും അനുവദിച്ച തുകയും ചുവടെ: (തുക കോടിയിൽ)
സാമൂഹ്യനീതി: നിപ്മെറിൽ 250 കിടക്കകളുള്ള പുനരധിവാസ ആശുപത്രി, അക്കാദമിക് ബ്ലോക്ക് നിർമാണം –- 73
വനം വകുപ്പ്: ദ്രുത പ്രതികരണ യൂണിറ്റുകൾ, വനം സ്റ്റേഷൻ കോംപ്ലക്സുകൾ എന്നിവയുടെ നിർമാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും –159.64
വൈദ്യുതി: കാർഷിക ഗുണഭോക്താക്കൾക്കായി 5689 സോളാർ പമ്പുകൾ സ്ഥാപിക്കൽ – 199.70
വെയർഹൗസിങ് കോർപറേഷൻ: ആധുനിക വെയർഹൗസുകളും ഗോഡൗണുകളും നിർമിക്കൽ –- 44.92
അഗ്രോ മെഷിനറി കോർപറേഷൻ: വജ്ര 120 പവർ ടില്ലർ നിർമിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനം –- 36.45
ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ: കണ്ണൂർ, തൃശൂർ, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ പടവ് നിലങ്ങളുടെയും കുളങ്ങളുടെയും നവീകരണവും വികസനവും –- 261.52
തീരദേശ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ: മയ്യിൽ, മുല്ലക്കൊടി ബോട്ട് ജെട്ടികളുടെ നിർമാണം, ടിഎസ് കനാലിലെ ഉൾപ്പെടെ ആറ് പാലങ്ങളുടെ നിർമാണം –- 217
ജലസേചനം: പഴശ്ശി, കാരാപ്പുഴ പദ്ധതികളിലെ കനാലുകളുടെ നവീകരണം –- 173.42
കൃഷി വകുപ്പ്: 12 ജില്ലകളിലായി 26 സ്മാർട്ട് കൃഷിഭവൻ സ്ഥാപിക്കൽ, ആലപ്പുഴയിലെ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കണ്ണൂരിലെ മനുഷ്യ-–വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ –- 206.14
മണ്ണ് സർവേ: നോർത്ത്, സൗത്ത് സോണുകളിലെ വാട്ടർഷെഡുകളിലെ മണ്ണ് സംരക്ഷണം–-69.46











0 comments