ad
Deshabhimani

അവസാനിക്കുന്നില്ല, പ്രതിഷേധങ്ങൾ തുടരണം : എൻ എസ്‌ മാധവൻ

n s madhavan

‘മാനവരാശി പലസ്തിനൊപ്പം, കൊച്ചി നഗരവും’ എന്ന മുദ്രാവാക്യമുയർത്തി പലസ്തീൻ ഐക്യദാർഢ്യസമിതി സംഘടിപ്പിച്ച ചടങ്ങ് സാഹിത്യകാരൻ എൻ എസ് മാധവൻ, ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ പേര് എഴുതി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 10, 2025, 02:30 AM | 1 min read


കൊച്ചി

പലസ്‌തീൻ വിഷയത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിക്കില്ലെന്നും അതു തുടരണമെന്നും സാഹിത്യകാരൻ എൻ എസ്‌ മാധവൻ. ഇസ്രയേൽ വംശഹത്യയിൽ പ്രതിഷേധിച്ച് പലസ്‌തീൻ ഐക്യദാർഢ്യസമിതി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


റോഡുകളും ആശുപത്രികളും സ്‌കൂളുകളും തകർത്ത്‌ കുട്ടികൾ ഉൾപ്പെടെ പതിനായിരങ്ങളെ കൊന്നൊടുക്കിയശേഷമാണ്‌ ലോകത്തിന്റെ മുന്നിൽ യുദ്ധവിരാമം അവതരിപ്പിച്ചത്‌. പടക്കോപ്പുകൾ കൂട്ടാനും വീണ്ടും ശക്തിയാർജിക്കാനുമാണോ ഇതെന്നും ഇസ്രയേലിനെതിരെ ലോകമെങ്ങും ഉയരുന്ന പ്രതിഷേധജ്വാല കൊടുത്താനുള്ള തന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിവരുമെന്നും എൻ എസ്‌ മാധവൻ പറഞ്ഞു.


ഇത്രയും വലിയ കുരുതി പലസ്‌തീനിൽ നടക്കുന്പോൾ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും ഒരു രീതിയിലുമുള്ള സഹായഹസ്‌തവും എത്തിയില്ലെന്നത്‌ മാനവചരിത്രത്തിലെ കറുത്ത അധ്യായമാണ്‌. ഗാസയിൽ പുറംലോകമറിയാതെ വളഞ്ഞിട്ട്‌ നടത്തിയ കുറ്റകൃത്യങ്ങൾ ഓരോന്നായി ലോകത്തിനുമുന്നിൽ വരണം. അതിന്റെ ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home