വി ഡി സതീശന്റെ സ്വന്തക്കാരൻ പിടിയിലായ എംഡിഎംഎ കേസിൽ ജാമ്യാപേക്ഷ നൽകാത്തത് ദുരൂഹം

തിരുവനന്തപുരം: കാസർകോട് എംഡിഎംഎ കേസിൽ പിടിയിലായ പ്രതികൾ ഒരു മാസമായിട്ടും ജാമ്യാപേക്ഷ നൽകാത്തത് ദുരൂഹം. കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് ജാമ്യാപേക്ഷ നൽകാതിരിക്കുന്നതെന്നാണ് വിവരം. കേസ് ഒതുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നീക്കങ്ങൾ നടക്കുന്നതും വിവാദമാണ്.
കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററും കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളുമാണ്. അതുകൊണ്ട് തന്നെ തൂഫാൻ പ്രകാരം അറസ്‌റ്റ് നടന്ന കേസിൽ അന്വേഷണം പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാൽ പ്രതികൾ തങ്ങൾക്ക് ബാധ്യതയാകുമെന്ന് അവരോട് അടുപ്പമുള്ള ഉന്നതർ ഭയക്കുന്നുണ്ടാകണം. അല്ലെങ്കിൽ, ജാമ്യത്തിൽ ഇറങ്ങുന്നതിനേക്കാൾ നല്ലത് തൽക്കാലം പ്രതികൾ അകത്തുകിടക്കുന്നതാകുമെന്ന് വേണ്ടപ്പെട്ടവർ കരുതുന്നുണ്ടാകും.
നേരത്തേ, മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള പ്രധാന പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നിലവിൽ നീട്ടിയിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കമുള്ള വസ്‌തുക്കൾ ഫോൻസിക് പരിശോധനയ്‌ക്കായി കസ്‌റ്റഡിയിൽ വാങ്ങാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.
കേസിൽ അന്താരാഷ്‌ട്ര ലഹരിമാഫിയയുടെ ബന്ധമടക്കം പുറത്തുവന്നിട്ടും ആവശ്യമായ തുടർനടപടികൾക്ക് പൊലീസ് തയ്യാറാകുന്നില്ല. ഘാന സ്വദേശിയായ വിക്‌ടർ ദസാബെയും ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ലഹരിമാഫിയ കണ്ണികളും പിടിയിലായി. എന്നിട്ടും അന്വേഷണത്തിന് ദേശീയ ഏജൻസികളുടെ സഹായം തേടാനോ മറ്റു നടപടികൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.









0 comments