ചെത്ത് തൊഴിലാളി ഫെഡ. സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

ആലപ്പുഴ: അവകാശ പോരാട്ടങ്ങളിൽ പുതുചരിത്രം രചിച്ച രണധീരരുടെ മണ്ണിൽ കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. രാവിലെ 10ന് കെ എം സുധാകരൻ–എം സുരേന്ദ്രൻ നഗറിൽ (മങ്കൊന്പ് പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം) ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും.
സ്വാഗതസംഘം ചെയർമാൻ ആർ നാസർ സ്വാഗതം പറയും. ആക്‌ടിങ് ജനറൽ സെക്രട്ടറി കെ പ്രസാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ വി ചന്ദ്രബാബു കണക്കും അവതരിപ്പിക്കും. രണ്ട് ദിവസങ്ങളിലായി ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും തെരഞ്ഞെടുപ്പും നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 268 പ്രതിനിധികൾ പങ്കെടുക്കും.
ബുധൻ വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ (മങ്കൊന്പ് ജങ്‌ഷൻ) പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും. സി എസ് സുജാത, സജി ചെറിയാൻ, ആർ നാസർ, സി ബി ചന്ദ്രബാബു, തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യംചെയ്യും. സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.









0 comments