ad
Deshabhimani

'എന്റെ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്'; മകളോ കുടുംബമോ തെറ്റായ ഒരേർപാടിനും നിന്നിട്ടില്ല

pinarayi vijayan press meet.jpg
വെബ് ഡെസ്ക്

Published on Aug 22, 2026, 12:29 PM | 1 min read

തൃശൂർ: സിഎംആർഎൽ– എക്സാലോജിക്‌ കമ്പനിക്കെതിരായ കേസിൽ തന്റെ മകളായത് കൊണ്ട് വീണയ്ക്കെതിരെ വിചിത്രമായ നടപടിയാണ് ഉണ്ടാവുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. താനോ തന്റെ മകളോ കുടുംബമോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. തന്റെ കൈകള്‍ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും അങ്ങനെയായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.


അന്വേഷണത്തോട് വീണ സഹകരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്. ഇ ഡിയുടെ പത്രക്കുറിപ്പിൽ തന്റെ പേര് വന്നത് ഏതെങ്കിലും തരത്തിൽ തന്നിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന് നോക്കുന്നതിന്റെ ഭാ​ഗമാണ്. പിണറായി വിജയന് നേരെ എന്തും ആകാം എന്നാണോ. എത്രകാലമായി തുടങ്ങിയിട്ട്. ഇത്തരം കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ തന്നിലേക്ക് എത്തിക്കാൻ നോക്കുന്നവരുണ്ട്. അതിൽ പ്രധാനി മനോരമയാണ്. സാധാരണ നിലവിട്ടാണ് ഇവർ പെരുമാറുന്നത്. എവിടുന്ന കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് വീണ ഈ പറയുന്ന പണം ഭർത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പറയുന്നത്. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് റിയാസ് പണം ഹവാലായി ഉപയോ​ഗിച്ചെന്ന് പറഞ്ഞത്. എങ്ങനെയാണ് മാമാൻ മാത്യുവും നേതൃത്വം കൊടുക്കുന്ന മനോരമയ്ക്ക് ശരിയല്ലാത്ത വർത്ത കൊടുക്കാൻ കഴിഞ്ഞത്. അവർ വാർത്ത സൃഷ്ടിക്കുകയാണ്. അതാണോ മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും പിണറായി ചോദിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home