കെഎഫ്എ പുരസ്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ ജഗത് ലാലിന്

കൊച്ചി: കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) ഏർപ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സീനിയർ ഫോട്ടോഗ്രാഫർ ജഗത് ലാലിന്. 2025 ഡിസംബർ 15ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച, കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് -കേരള ഫുട്ബോൾ മത്സരത്തിലെ ചിത്രത്തിനാണ് പുരസ്കാരം.
തൃശൂർ മാജിക് എഫ്സിയുടെ ഫ്രാൻസിസ് ന്യൂർ അഡോയ കാലിക്കറ്റ് എഫ്സിക്കെതിരെ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്ന ചിത്രം ജൂറിയുടെ പ്രശംസ പിടിച്ചുപറ്റി.കൊച്ചി ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ ജഗത്ലാൽ പുരസ്കാരം ഏറ്റുവാങ്ങി. ജി വി രാജ സ്പോർട്സ് ഫോട്ടോഗ്രഫി അവാർഡ്, ലിയാഖത് മെമ്മോറിയൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കോഴിക്കോട് ചെറുകുളത്തൂർ സ്വദേശിയാണ്. അച്ഛൻ: കൃഷ്ണൻകുട്ടി. അമ്മ: ജമീല. ഭാര്യ: ഷിദ(മീഡിയവൺ, സീനിയർ ന്യൂസ് എഡിറ്റർ). മക്കൾ: ഷാവേസ് ലാൽ, സഫ്ദർ ലാൽ. സെബി മാളിയേക്കൽ (ദീപിക, മികച്ച റിപ്പോർട്ടർ), കെ എം ജയേഷ് (റിപ്പോർട്ടർ ചാനൽ, വീഡിയോ സ്റ്റോറി) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.









0 comments