ഇടുക്കി അണക്കെട്ട് കാണാം, ആസ്വദിക്കാം; ഈ മാസം 31 വരെ

ഇടുക്കി: ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു. ബുധനാഴ്ചകളിലും റെഡ് അലർട്ടുള്ള ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. ഓൺലൈനായി ബുക്ക് ചെയ്തു വന്നവരെയേ പ്രവേശിപ്പിക്കൂ. പാർക്കിങ്, നിയന്ത്രണം: ചെറുതോണി അണക്കെട്ടിനു സമീപമുള്ള പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
സമയം, ഫീസ്: സമയം: രാവിലെ 9.30 മുതൽ മുതൽ വൈകിട്ട് 5 വരെ. പ്രവേശന ഫീസ്: കുട്ടികൾക്ക് 100 രൂപയും മുതിർന്നവർക്ക് 150 രൂപയും (ബഗ്ഗി കാർ ഉൾപ്പെടെ). അണക്കെട്ടുകൾക്കു മുകളിലൂടെ നടന്നുപോകുന്ന മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും.
ബുക്കിങ്: പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിങ് വഴിയാണ്. പാസിന്: www.keralahydeltourism.com










0 comments