ad
Deshabhimani

മോട്ടോര്‍ വാഹനവകുപ്പ് നിർദ്ദേശം

സുരക്ഷയാണ് പ്രധാനം: റോഡ് മുറിച്ചു കടക്കുമ്പോൾ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

mvd
വെബ് ഡെസ്ക്

Published on Dec 06, 2025, 04:10 PM | 1 min read

തിരുവനന്തപുരം: നിരത്തിൽ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. അതോടൊപ്പം നാം ഓരോരുത്തരും നമ്മുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകണമെന്ന മുന്നറിയിപ്പുമായി എത്തുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. എങ്ങനെ സുരക്ഷിതമായി റോ‍ഡ് മുറിച്ചു കടക്കണമെന്ന് എംവി‍ഡി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


റോഡ് മുറിച്ചു കടക്കുമ്പോൾ കെർബ് ഡ്രിൽ മറക്കരുത്!


  • ​നിൽക്കുക (Stop): റോഡ് മുറിച്ചു കടക്കുന്നതിന് മുൻപ് എപ്പോഴും നടപ്പാതയുടെ അരികിൽ, അതായത് കെർബിനടുത്ത്, സുരക്ഷിതമായി നിൽക്കുക.

  • ​നോക്കുക (Look): ഇരുവശത്തേക്കും ശ്രദ്ധയോടെ നോക്കുക; അടുത്തുവരുന്ന വാഹനങ്ങൾ ഉണ്ടോ എന്ന് ഉറപ്പാക്കുക.

  • ​കേൾക്കുക (Listen): വാഹനങ്ങളുടെ ശബ്ദം കേൾക്കാനായി ശ്രദ്ധിച്ചു കേൾക്കുക – ചിലപ്പോൾ കാണാൻ കഴിയാത്ത വാഹനങ്ങൾ ഉണ്ടാകാം.

  • ​ചിന്തിക്കുക (Think): റോഡ് ക്രോസ് ചെയ്യാൻ സുരക്ഷിതമാണോ എന്ന് ചിന്തിച്ച് ഒരു നിമിഷം തീരുമാനമെടുക്കുക.

  • ​ക്രോസ് ചെയ്യുക

  • (Cross): റോഡ് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം, വേഗത്തിൽ, നേർരേഖയിൽ ക്രോസ് ചെയ്യുക. എന്നാൽ വാഹന ഡ്രൈവർമാർക്ക് ആശയ കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ഓടരുത്.

  • സീബ്രാ ക്രോസിംഗ് ഉള്ള സ്ഥലങ്ങളിൽ അവ ഉപയോഗിക്കുക

  • വളവുകളിൽ റോഡ് ക്രോസ് ചെയ്യാതിരിക്കുക.

  • റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉൾപ്പെടെ ശ്രദ്ധ തിരിക്കുന കാര്യങ്ങൾ ചെയ്യാതിരിക്കുക.

നിങ്ങളുടെ സുരക്ഷയാണ് പ്രധാനം!







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home