മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടറിന്റെ വിയോഗം; അനുശോചിച്ച് എം വി ഗോവിന്ദൻ

ഡോ. പി ജെ അലക്സാണ്ടര്‍ (ഇടത്) എം വി ഗോവിന്ദന്‍ (വലത്)
തിരുവനന്തപുരം: മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദേഹം പറഞ്ഞു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അലക്സാണ്ടർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
അലക്സാണ്ടർ 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു. മൃതദേഹം കവടിയാറിലുള്ള സ്വവസതിയിൽ. വിദേശത്തുള്ള മകൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.










0 comments