വർഗീയതയുടെ ചിഹ്‌നം ഔദ്യോഗികമല്ല: എം വി ഗോവിന്ദൻ


സ്വന്തം ലേഖകൻ
Published on Jun 05, 2025, 05:18 PM | 1 min read
തളിപ്പറമ്പ്: വർഗീയതയുടെ ചിഹ്നമായി ഉയർത്തിക്കാണിക്കുന്ന ചിത്രം ഔദ്യോഗിമല്ലെന്നും അങ്ങനൊരു ചിത്രം സർക്കാർ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കാനുള്ള ശ്രമം തെറ്റാണെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രാജ്ഭവനും സെക്രട്ടറിയറ്റും നിയമസഭയുമെല്ലാം പൊതുസ്വത്താണ്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ഇങ്ങനെ ഓരോ ചിഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയാൽ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ഗവർണർമാർ ആർഎസ്എസാണ് എന്നതിൽ തർക്കമില്ല. ഗവർണറെ ഉപയോഗപ്പെടുത്തി ആർഎസ്എസ് കാവിവൽക്കരണ അജണ്ടയാണ് നടത്തുന്നത്. ഭരണഘടനാ വിരുദ്ധവും ഫെഡറലിസത്തെ തകർക്കുന്നതുമായ സമീപനമാണിത്. അതിൽ സംസ്ഥാന സർക്കാരും കൃഷിമന്ത്രിയും സ്വീകരിച്ച അന്തസുറ്റ നിലപാടിനെ അഭിനന്ദിക്കുന്നു. എല്ലാ വർഗീയതയ്ക്കുമെതിരെ ഒറ്റക്കെട്ടാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാറെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ എൽഡിഎഫ് ചരിത്രവിജയം നേടും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേടുന്ന വൻവിജയത്തിന്റെ മുന്നോടിയായിരിക്കും ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.









0 comments