ad
Deshabhimani

കഞ്ചിക്കോട്‌ ബ്രൂവറി: വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക്- എം വി ​ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Jan 21, 2025, 10:37 AM | 1 min read

പാലക്കാട്: സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സ്പിരിറ്റ് ഉൽപാദനമാണ് സർക്കാർ ലക്ഷ്യമെന്നും നിലവിൽ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാൻ മാത്രം 100 കോടി രൂപയാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ കടത്തുകൂലി ലഭാമാകും. കുറേ പേർക്ക് ജോലിയും കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ ഭങ്കര രീതിയിൽ മദ്യം ഒഴുകുമെന്നാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും പറയുന്നത്. കേരളത്തിൽ മദ്യം വിതരണം ചെയ്യുന്നത് ബിവറേജ് കോർപ്പറേഷനാണ്. കേരളത്തിൽ 309 മദ്യ വിൽപ്പന ശാലയാണ് ഉള്ളത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 3780 എണ്ണമാണുള്ളത്. പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ മദ്യം വിൽപ്പന കുറയുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക കണക്ക്. ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് കഞ്ചിക്കോട്ട് ജലചൂഷമുണ്ടാകില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് പറശിനിക്കടവ് വിസ്മയപാർക്കിലെ മഴവെള്ള സംഭരണി. എട്ടുകോടി ലീറ്ററാണ് സംഭരണശേഷി. ഒയാസിസ് കമ്പനിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ജലചൂഷണം ഒരു കാരണവശാലും അനുവദിക്കില്ലെന്നും രേഖകൾ പരിശോധിച്ചശേഷമാണ്‌ പ്രവർത്തനാനുമതി നൽകിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയാണ്‌. ബ്രൂവറി സ്ഥാപിക്കുന്നത് പാലക്കാട് പ്രയാഗ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിന്റെ മറവിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദം കള്ളമാണ്‌. കോളേജധികൃതർതന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്‌. ബ്രൂവറിക്ക്‌ ടെൻഡർ വിളിച്ചില്ലെന്നായിരുന്നു ആദ്യപരാതി. കേന്ദ്ര സർക്കാരാണ്‌ ഒയാസിസ്‌ കൊമേഴ്‌സ്യൽ എന്ന കമ്പനിയെ ഷോർട്ട്‌ലിസ്റ്റ്‌ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home