ad
Deshabhimani

മുട്ടിൽ മരംമുറി കേസ്‌: പ്രധാന പ്രതിക്കെതിരെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി അനുമതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Sep 08, 2026, 07:51 PM | 1 min read

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതിക്കെതിരെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. മുന്പ്‌ പുറപ്പെടുവിച്ചിരുന്ന ഇടക്കാല ഉത്തരവ് റദ്ദാക്കി ജസ്റ്റിസ് സി എസ് ഡയസാണ് ഉത്തരവിട്ടത്.

10 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറാണെന്ന്‌ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റപത്രം സുൽത്താൻ ബത്തേരി മജിസ്ട്രേട്ട്‌ കോടതിയിൽ സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home