സജിനും നിഖിലയും ഒന്നിക്കുന്ന 'ധൂമകേതു' സെപ്തംബർ 25-ന്

കൊച്ചി: 'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ധൂമകേതു' സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും. 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സജിൻ ഗോപുവും നിഖില വിമലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അണ്ടർവാട്ടർ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും 'ചിരഞ്ജീവി' എന്ന ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. സജിൻ ഗോപു, നിഖില വിമൽ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. സോണിയും മനുവും ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഭാവന റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ് പിള്ള, വാസുദേവൻ വി. യു, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വിഎഫ്എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പിആർഒ: ആതിര ദിൽജിത്ത്.








0 comments