മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു 2 മത്സ്യത്തൊഴിലാളികളെ കാണാതായി. വള്ളം മറിഞ്ഞത് ശക്തമായ കാറ്റ് പ്രദേശത്തു അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു
അഞ്ചുതെങ്ങ് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. കോസ്റ്റൽ ഗാർഡ് സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്. ശക്തമായ കടലാക്രമണവും വെളിച്ചം കുറവായതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്
അതേസമയം, മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാത്രിയോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴവരെ ലഭിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.










0 comments