print edition സെൻസസ് ഡ്യൂട്ടിക്ക് അർഹമായ വേതനം അനുവദിക്കണം

തിരുവനന്തപുരം: സെൻസസ് ഡ്യൂട്ടി ചെയ്തവർക്ക് അർഹമായ വേതനം ഉടൻ അനുവദിക്കണമെന്ന് എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. എന്യൂമറേഷൻ ജോലികൾ ജൂലൈ 31നകം പൂർത്തീകരിക്കണമെന്ന നിർദേശം പാലിച്ചിട്ടും സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും അർഹമായ വേതനം അനുവദിക്കുന്നില്ല.
പരമാവധി 200 വീടുകൾക്കപ്പുറം ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും പലർക്കും ആയിരത്തിനടുത്ത് വീടുകൾവരെ ഉണ്ടായിരുന്നു. എന്നിട്ടും ഔദ്യോഗിക ജോലികൾക്കൊപ്പം വളരെ പണിപ്പെട്ടാണ് ജീവനക്കാർ സമയബന്ധിതമായി ജോലികൾ പൂർത്തീകരിച്ചത്. കഠിനപ്രയത്നം ചെയ്ത ജീവനക്കാർക്ക് അർഹമായ വേതനം അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ആവശ്യപ്പെട്ടു.








0 comments