ad
Deshabhimani

തിരുവല്ലയിൽ 19 കാരിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്: വിധി ഇന്ന്

Court Verdict
വെബ് ഡെസ്ക്

Published on Nov 06, 2025, 06:24 AM | 1 min read

തിരുവല്ല: തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ശിക്ഷ വിധി ഇന്ന്. 2019 മാർച്ച് 12 ന് തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരൻ എന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു.


സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി അജിൻ ആക്രമിക്കുകയായിരുന്നു. പരമാവധി ശിക്ഷ വിധിക്കും എന്നാണ് പ്രതീക്ഷയെന്ന് കവിതയുടെ കുടുംബം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.


കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമർപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. പരമാവധി ശിക്ഷ കോടതി വിധിക്കുമെന്നാണ് കരുതുന്നതെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home