മുണ്ടത്തിക്കോട് ദുരന്തം: എം എ യൂസഫലിയുടെ സഹായധനം കൈമാറി

തൃശൂർ പൂരത്തിനുള്ള വെടിക്കെട്ടുപുര പൊട്ടിത്തെറിച്ച മുണ്ടത്തിക്കോട് പാടത്ത് പൊലീസ് പരിശോധന നടത്തുന്നു. ഫോട്ടോ: എം എ ശിവപ്രസാദ്
കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കും ദുരന്തബാധിതർക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി. തൃശൂർ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ മുരളീധരൻ സഹായധനം വിതരണം ചെയ്തു. അപകടത്തിൽ ജീവൻ നഷ്ടമായ 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 വീതവുമാണ് നല്‍കിയത്.
രാജൻ പല്ലൻ എംഎൽഎ, തൃശ്ശൂർ എഡിഎം ആർ മനോജ്, ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒയും ഡയറക്ടറുമായ ഫഹാസ് അഷറഫ്, സിഎംഡി സെക്രട്ടറി ഇ എ ഹാരീസ്, മീഡിയ ഹെഡ് എൻ ബി സ്വരാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലെ പൊട്ടിത്തെറിയിൽ തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷടക്കം 16 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബോംബ് സ്‌ഫോടനത്തിന് സമാനമായ പൊട്ടിത്തെറിയാണ് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായത്. തുടർന്ന് പുറന്തള്ളിയ മർദത്തിലാണ് ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയത്. വായു നിൽക്കുന്ന ശരീര ഭാഗങ്ങൾക്കാണ് ഇതിന്റെ ആഘാതം കൂടുതലുണ്ടായത്. അവയവങ്ങൾ ഇൗ മർദത്തിൽ പൊട്ടിത്തെറിച്ചു. ഇതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്.









0 comments