ad
Deshabhimani

print edition മുണ്ടത്തിക്കോട്‌ വെടിക്കെട്ട്‌ അപകടം; ജുഡീഷ്യൽ കമീഷൻ ഇന്ന്‌ അപകടസ്ഥലം സന്ദർശിക്കും

MUNDATHIKODE BLAST POLICE
വെബ് ഡെസ്ക്

Published on Apr 29, 2026, 12:00 AM | 1 min read

തൃശൂർ: മുണ്ടത്തിക്കോട്‌ വെടിക്കോപ്പ്‌ നിർമാണശാലയിലെ പൊട്ടിത്തെറി അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യൽ കമീഷൻ ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻ നായർ ബുധനാഴ്‌ച അപകടസ്ഥലം സന്ദർശിക്കും. തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും അദ്ദേഹമെത്തും. സിറ്റി പൊലീസ്‌ കമീഷണർ നകുൽ ആർ ദേശ്‌മുഖിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുകയാണ്‌.


തിരുവന്പാടിയുടെ വെടിക്കെട്ട്‌ ലൈസൻസി മുണ്ടത്തിക്കോട്‌ സതീഷടക്കം 16 പേർക്കാണ്‌ അപകടത്തിൽ ജീവൻ നഷ്ടമായത്‌. മരിച്ചവരുടെ ആശ്രിതർക്ക്‌ 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക്‌ രണ്ടുലക്ഷം രൂപ വീതവും സഹായധനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. പരിക്കേറ്റവർക്ക്‌ ആറുമാസം സർക്കാർ ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ സർക്കാർ ചെലവിൽ ചികിത്സ ഉറപ്പാക്കും. കൂടാതെ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ പ്രത്യേക ധനസഹായവും അനുവദിക്കും.


ആറുമാസത്തിനുശേഷം ചികിത്സ ആവശ്യമുള്ളവർക്ക്‌ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ തുടർചികിത്സക്കും സഹായം നൽകും. ചികിത്സ ഏത്‌ ആശുപത്രിയിൽ വേണമെന്ന്‌ പരിക്കേറ്റവർക്കോ ബന്ധുക്കൾക്കോ നിശ്ചയിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home