ad
Deshabhimani

print edition രണ്ടാം ദിനവും ജാ​ഗ്രതയോടെ സർക്കാർ

mundathikode tragedy

മുണ്ടത്തിക്കോട് വെടിക്കോപ്പ്‌ അപകട സ്ഥലത്തുനിന്ന് പൊട്ടാതെ കിടന്ന വെടിക്കോപ്പുകൾ ബുധനാഴ്ച നിർവീര്യമാക്കുന്ന 
അഗ്‌നിരക്ഷാസേന

avatar
കെ എൻ സനിൽ ​

Published on Apr 23, 2026, 12:23 AM | 1 min read

തൃശൂർ : മുണ്ടത്തിക്കോട്‌ ദുരന്തം അറിഞ്ഞ്‌ നിമിഷങ്ങൾക്കകം രക്ഷാ പ്രവർത്തനങ്ങൾ സജീവമാക്കിയ സർക്കാർസംവിധാനങ്ങളുടെ ജാഗ്രത രണ്ടാം നാളിലും ഫലപ്രദം. ദുരന്തസ്ഥലത്തെ തെരച്ചിലിലും മെഡിക്കൽ കോളേജിലെ ചികിൽസാസംവിധാനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും പഴുതിടയില്ലാത്ത ജാഗ്രത പുലർത്തി. അപകട വിവരം അറിഞ്ഞയുടൻ ഏത്‌ അടിയന്തര സാഹചര്യവും നേരിടുന്നതിന്‌ ഒരുങ്ങാൻ ആരോഗ്യമന്ത്രി വീണ ജോർജ്‌ മെഡിക്കൽ കോളേജിന്‌ നിർദേശം നൽകി.


മന്ത്രി രാത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. രാത്രി ഏഴുമുതൽ പുലർച്ചെ ഒന്നര വരെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടത്തി. ബുധനാഴ്‌ച രാവിലെ എട്ടുമുതൽ വീണ്ടും പോസ്‌റ്റ്‌മോർട്ടം തുടർന്നു. ഉച്ചയ്‌ക്ക്‌ 1.30 വരെ പോസ്‌റ്റ്‌മോർട്ടം തുടർന്നു. ഉച്ചയോടെ ഡിഎൻഎ ടെസ്‌റ്റിനുള്ള സാന്പിളുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം രാജീവ്‌ ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജി ചികിത്സയിൽ കഴിയുന്നവരെ സംരക്ഷിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ചെയ്യുന്നത്.


അതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി വാസവൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം സ്ഥലത്തുണ്ട്. അവരുടെ നേതൃത്വത്തിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് കൃത്യമായ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റർ മാനേജ്മെന്റ്, പൊലീസ്, ഫയർഫോഴ്സ്, ജില്ലാ ഭരണകൂടം, ഫോറൻസിക് വിദഗ്ധർ, പെസോ ടീം, സ്‌കൂബ ടീം എന്നിവർ എല്ലാവരും ചേർന്ന് ഒരു ടീമായി പരിസരപ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home