ad
Deshabhimani

കുടുംബശ്രീ അംഗങ്ങൾക്ക്‌ പ്രത്യേക വായ്‌പാപദ്ധതി , മുണ്ടക്കൈ, വിലങ്ങാട്‌ പ്രദേശത്ത്‌ ഉജ്ജീവനം പദ്ധതി ,ചൂരൽമലയിലെ പാലം നിർമാണത്തിന്‌ 33.96 കോടിരൂപ

print edition മുണ്ടക്കൈ, വിലങ്ങാട് ഉരുൾപൊട്ടല്‍ ; ദുരന്തബാധിതർക്ക്‌ പ്രത്യേക വായ്പാപദ്ധതിയും ഉജ്ജീവനവും

mundakkai vilangad landslide victims loan scheme
വെബ് ഡെസ്ക്

Published on Jan 22, 2026, 02:55 AM | 1 min read


തിരുവനന്തപുരം

മുണ്ടക്കൈ ഉരുൾപൊട്ടല്‍ ദുരന്തബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്‌പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്തബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും മന്ത്രിസഭയുടെ അംഗീകാരം. 8.57 കോടിയുടെ വായ്‌പാ പദ്ധതിയിൽ പലിശയായ 1.94 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ വയനാട് കലക്‌ടർ മുഖേന കുടുംബശ്രീ മിഷന് നൽകും.


വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലും കോഴിക്കോട്ടെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട്ടും 2024 ജൂലൈ 30ന്‌ ഉരുൾപൊട്ടലുണ്ടായ വാർഡുകളിലെ ദുരന്തബാധിതർക്ക് ബാങ്ക് വായ്‌പ വഴി ഉപജീവന മാർഗങ്ങൾ പുനരാരംഭിക്കാനാണ് ഉജ്ജീവന പദ്ധതി. ഏകദേശ ചെലവിനായി കണക്കാക്കുന്ന 20 കോടി രൂപ, ഹൈക്കോടതി വിധി പ്രകാരം എസ്‍ഡിആര്‍എഫ് മാനദണ്ഡങ്ങൾ ഇളവുചെയ്‌ത്‌ കണ്ടെത്തും. സർക്കാർ വിഹിതം ബാങ്കുകൾക്ക് നൽകാൻ കലക്‌ടർമാരെ ചുമതലപ്പെടുത്തി. കാലാവധി ഡിസംബർ 31 വരെ.


ദുരന്തബാധിതമായ സൂക്ഷ്‌മ, -ചെറുകിട,- ഇടത്തരം വാണിജ്യ- വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ, അംഗീകൃത ഹോം സ്റ്റേകൾ, ക്ഷീര കർഷകർ, കിസാൻ കാർഡ് ഉടമകൾ, അലങ്കാര പക്ഷി കർഷകർ, തേനീച്ച കർഷകർ, ടൂറിസ്റ്റ്– വാണിജ്യ വാഹന ഉടമകൾ എന്നിവരുടെ ഉപജീവന മാർഗങ്ങൾ ബാങ്ക് വായ്‌പ ഉപയോഗിച്ച്‌ പുനരാരംഭിക്കാൻ പദ്ധതി സഹായകര
മാകും. 
 ജില്ലാതല ബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങൾ ആയ ബാങ്കിങ്‌/ബാങ്കിങ്‌ ഇതര സ്ഥാപനങ്ങൾ മുഖാന്തിരം ഉള്ള വായ്‌പകൾക്കാണ് ഉജ്ജീവന പദ്ധതിയിൽ സഹായത്തിന് അർഹത.ചൂരൽമലയിലെ പാലം നിർമാണത്തിനുള്ള 33.96 കോടിരൂപയുടെ ടെൻഡറിനും മന്ത്രിസഭ അംഗീകാരം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home