ad
Deshabhimani

print edition ഇരുളോർമയില്ലിന്ന്‌ ; ജീവിതവെളിച്ചം

mundakkai victim sulekha
avatar
കെ എൻ സനിൽ ​

Published on Feb 07, 2026, 02:15 AM | 2 min read


തൃശൂർ

ദുരിതപ്പെയ്‌ത്തിൽ കുത്തിയൊലിച്ച വെള്ളം കിടപ്പാടം തുടച്ചുമാറ്റിയത് സുലേഖയ്ക്ക് ഇരുളാർന്നൊരു ഓർമ മാത്രമാണിന്ന്‌. പ്രളയത്തിൽ വീടും പുരയിടമാകെയും ഒലിച്ചുപോയ സുലേഖയ്ക്ക് സർക്കാരിന്റെ കരുതലിൽ സ്വന്തം കിടപ്പാടമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച തുകകൊണ്ട്‌ നാലു സെന്റ്‌ സ്ഥലവും അടച്ചുറപ്പുള്ള വീടും സ്വന്തമായി. സർക്കാരിന്റെ കരുതൽ പകർന്ന ആത്മവിശ്വാസവുമായാണ് പുത്തൻചിറ കോട്ടയത്തുവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സുലേഖ തെക്കൻമേഖലാ വികസനമുന്നേറ്റ ജാഥയെ സ്വീകരിക്കാൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനിയിലെത്തിയത്.


പുനർഗേഹം പദ്ധതിയുടെ ഗുണം ലഭിച്ചവർ, ലൈഫ്‌ പദ്ധതിയിൽ വീട് കിട്ടിയവർ, സർക്കാരിന്റെ വിവിധ സാമൂഹ്യസുരക്ഷാ പെൻഷനുകൾ ലഭിച്ചവർ.. ഈ മനുഷ്യരാണ് എല്ലാ കേന്ദ്രങ്ങളിലും ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തുന്നത്‌. തൊഴിലാളിസമരങ്ങളും നവോത്ഥാന പോരാട്ടങ്ങളും ഉഴുതുമറിച്ച മണ്ണിലൂടെയാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ തൃശൂർ ജില്ലയിൽ നാലാംദിവസം പര്യടനം പൂർത്തിയാക്കിയത്. രാവിലെ നാനാതുറകളിലെ വ്യക്തികളുമായുള്ള മുഖാമുഖത്തിന് ശേഷമാണ് പര്യടനം ആരംഭിച്ചത്. നൂൽകമ്പനി–ഓട്ടുകമ്പനി തൊഴിലാളികളുടെ പോരാട്ടചരിത്രമുള്ള പുതുക്കാട് മണ്ഡലത്തിലായിരുന്നു ആദ്യ സ്വീകരണം. കുട്ടംകുളം സമരത്തിന് ആഹ്വാനംചെയ്‌ത അയ്യങ്കാവ് മൈതാനത്ത്‌ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്വീകരണം. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനിയിലെ സ്വീകരണത്തിനുശേഷം രാത്രി വൈകി ചാലക്കുടിയിലെ സ്വീകരണത്തോടെ തൃശൂർ ജില്ലയിലെ പര്യടനം സമാപിച്ചു. ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അരൂർ മാക്കേക്കടവിൽനിന്ന് പര്യടനം ആരംഭിക്കും.


jadha
ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ 
 ജാഥയ്ക്ക് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ നൽകിയ സ്വീകരണം / ഫോട്ടോ: എം എ ശിവപ്രസാദ്


എം സ്വരാജ്‌ (മാനേജർ– സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം), സി എസ്‌ സുജാത (സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം), പി വസന്തം (സിപിഐ ദേശീയ ക‍ൗൺസിൽ അംഗം), വി ടി ജോസഫ്‌ (കേരള കോൺഗ്രസ്‌ എം ജനറൽ സെക്രട്ടറി), കെ വി ബാലസുബ്രഹ്മണ്യൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജനറൽ സെക്രട്ടറി)‍, പി കെ രാജൻ (എൻസിപി വർക്കിങ് പ്രസിഡന്റ്‌)‍, യൂജിൻ മോറേലി (ആർജെഡി ജനറൽ സെക്രട്ടറി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ്‌ എസ്‌ ജനറൽ സെക്രട്ടറി), എ ഷാജു (കേരള കോൺഗ്രസ്‌ ബി കൊല്ലം ജില്ലാ പ്രസിഡന്റ്‌), ജോർജ്‌ അഗസ്റ്റ്യൻ (ജനാധിപത്യ കേരളകോൺഗ്രസ്‌ സെക്രട്ടറി), സി പി അൻവർ സാദത്ത്‌ (ഐഎൻഎൽ ഓർഗനൈസിങ്‌ സെക്രട്ടറി), ജോണി ചെറുപറന്പിൽ (കേരള കോൺഗ്രസ്‌ സ്കറിയ ഇടുക്കി ജില്ലാ പ്രസിഡന്റ്‌) എന്നിവരാണ് ജാഥാംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home