print edition മുണ്ടക്കൈ ടൗൺഷിപ് സന്ദർശിച്ച് ടി പി രാമകൃഷ്‌ണൻ

കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ് സന്ദർശിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ഞായർ രാവിലെ പത്തോടെയാണ് ടൗൺഷിപ്പിലെത്തിയത്. നിർമാണം നടക്കുന്ന മൂന്നാം സോണിലെ വീടുകൾക്കുള്ളിൽ കയറി സൗകര്യങ്ങൾ മനസ്സിലാക്കി. കരാർ കന്പനിയായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. നിർമാണ പ്രവൃത്തികൾ നടന്നുകണ്ടു.
സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്, ജില്ലാ കമ്മിറ്റി അംഗം കെ സുഗതൻ, ലോക്കൽ സെക്രട്ടറി പി കെ ബാബുരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.











0 comments