ad
Deshabhimani

മുനമ്പം: കുപ്രചാരണത്തെ 
പരാജയപ്പെടുത്തണം

ahamed devarkovil

ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് അഹമ്മദ് ദേവർകോവിൽ

വെബ് ഡെസ്ക്

Published on Jun 08, 2026, 12:15 AM | 1 min read

കോഴിക്കോട്‌: മുനമ്പം വഖഫ് ഭൂമിയുടെ കാര്യത്തിൽ മുസ്ലിംലീഗ് നേതാവ് പി എം എ സലാം യാഥാർഥ്യം മനസ്സിലാക്കിയിട്ടും പൊട്ടൻകളി തുടരുകയാണെന്ന് ഐഎൻഎൽ.


ഉമീദ് പോർട്ടലിൽ വഖഫ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ സ്വത്ത് വഖഫ് അല്ലാതാവും. പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 മെയ് 17 ആയിരുന്നു.

മെയ് 14നാണ് വ്യക്തികളുടെയും വിവിധ സംഘടനകളുടെയും അഭ്യർഥന മാനിച്ച് ബോർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്. ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദുമൊക്കെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പ്രസ്താവന നടത്തിയപ്പോഴുള്ള പരിഭ്രാന്തിയുമാണ്‌ ഇപ്പോൾ കാണിക്കുന്നത്‌. മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി വി ഡി സതീശനെ പിന്താങ്ങാനാണിത്‌.


മുനമ്പം വിഷയത്തിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന കുപ്രചാരണങ്ങളെ പരാജയപ്പെടുത്തണമെന്ന്‌ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home