ad
Deshabhimani

യുഡിഎഫ് വഴിയമ്പലമല്ല, അൻവർ സംയമനം പാലിക്കണം, അവസര സേവകൻമാരുടെ അവസാന കേന്ദ്രമല്ല മുന്നണി : മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally.
വെബ് ഡെസ്ക്

Published on Dec 23, 2025, 12:59 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ. യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്നും അവസര സേവകൻമാരുടെ അവസാനത്തെ അഭയ കേന്ദ്രമായി പാർടി മാറരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരൻ അനുസ്മരണ പരിപാടിയ്ക്ക് എത്തിയതായിരുന്നു മുല്ലപ്പള്ളി.


മുന്നണിയിലെത്തുന്ന പി വി അൻവർ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം. മുന്നണിയിൽ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകൾ ഗുണകരമല്ല. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ട്. ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ, അവസാനിച്ചിട്ടില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ ഉൾപ്പെടുത്താവൂ. വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർടിയെ കുറിച്ച് അറിയില്ല- മുല്ലപ്പള്ളി യുഡിഎഫ് മുന്നണി വിപുലീകരണത്തിൽ വിയോജിപ്പ് വ്യക്തമാക്കി.


ഒരുപാട് നന്ദികേടുകൾ നേരിട്ടെന്നും ആർക്കൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരെല്ലാം പിന്നിൽ നിന്ന് കുത്തിയിട്ടുണ്ടെന്നും അധികാരം നഷ്ടപെടുമ്പോൾ ആരും കൂടെ ഉണ്ടാവില്ലെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home