ad
Deshabhimani

എംഎസ്എം കോളേജ് അധ്യാപകർക്ക് വീണ്ടും കെഎസ്‌യു നേതാവിന്റെ വധഭീഷണി; പ്രതികാരം വീട്ടുമെന്ന്‌ സന്ദേശം

msm college ksu
വെബ് ഡെസ്ക്

Published on May 07, 2026, 07:02 AM | 1 min read

കായംകുളം : ​കെഎസ്‌യു നേതാവ്‌ വകവരുത്തുമെന്ന്‌ പറഞ്ഞ എംഎസ്എം കോളേജ് അധ്യാപകർക്ക് വീണ്ടും വധഭീഷണി. വ്യാജ പ്രൊഫൈലിലാണ്‌ ഇത്തവണ ഭീഷണി സന്ദേശം. അധ്യാപകരായ ഡോ. ഫാറൂഖ്, കെ എം അനിൽകുമാർ, അനിൽ, അൻസാരി എന്നിവർക്കെതിരെയാണ് ഭീഷണി. അധ്യാപകർ രാഷ്‌ട്രീയ അടിമകൾ, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല, പ്രതികാരം അത് വീട്ടുകതന്നെ ചെയ്യും തുടങ്ങിയ വാചകങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൈൽ ഒറ്റയ്‌ക്കല്ല, കെ എസ്‌യു – എംഎസ്എഫ് സംവിധാനം മുഴുവൻ കൂടെയുണ്ടെന്നും സന്ദേശത്തിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഫിസിക്‌സ്‌ ഡിപ്പാർട്ട്മെന്റ്‌ മേധാവിയും എകെപിസിടിഎ സംസ്ഥാന കൗൺസിൽ അംഗവുമായ കെ എം അനിൽകുമാറിനെ വകവരുത്തുമെന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലാണ് വാട്സാപ്പ്‌ ശബ്‌ദസന്ദേശം അയച്ചത്. "നിന്റെ അന്ത്യം കണ്ടിട്ടേ എനിക്ക് ഉറക്കമൊള്ളൂ, നിന്നെ ഞാൻ നശിപ്പിക്കും എന്നതായിരുന്നു ആദ്യ ശബ്‌ദസന്ദേശം. കോളേജിൽ അതിക്രമിച്ച് കടന്ന് അറബിക് വിഭാഗം ഓഫീസ് വാതിലിൽ കോൺഗ്രസ്‌, കെഎസ്‌യു പതാക കെട്ടുകയും ചിത്രമെടുത്ത് വാട്സാപ്പ്‌ പ്രൊഫൈലാക്കി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.


കോളേജിലെ ബിരുദവിദ്യാർഥിയായിരുന്ന സുഹൈലിന്‌ ഹാജർ ഇല്ലാത്തതിനാൽ പുറത്ത് പോകേണ്ടി വന്നിരുന്നു. കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധിയുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home