കലിക്കറ്റ് സർവകലാശാലയിൽ എംഎസ്‌എഫ് അക്രമം; വോട്ടെണ്ണുന്നതിനിടെ ബാലറ്റ് പേപ്പർ വലിച്ചു കീറി

തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാലയിൽ എംഎസ്‌എഫ് അക്രമം. സർവകലാശാല ഡിപ്പാർട്ട്‌മെന്റൽ സ്‌റ്റുഡന്റ്‌സ് യൂണിയൻ (ഡിഎസ്‌യു) തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിനിടെയാണ് അക്രമം. എസ്‌എഫ്‌ഐ സ്ഥാനാർഥികൾ 350 വോട്ടുകൾക്ക് ലീഡ് ചെയ്യുന്ന സമയത്താണ് എംഎസ്‌എഫ് പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ വലിച്ചു കീറിയത്. ഇ എം എസ് സെമിനാർ കോംപ്ലക്‌സിലാണ് വോട്ടെണ്ണൽ നടന്നത്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്‌ജീവിനെയും എംഎസ്‌എഫുകാർ അക്രമിച്ചു. സംഘർഷാവസ്ഥയായത്തോടെ പൊലീസ് ലാത്തിവീശി.









0 comments