ad
Deshabhimani

മൊസാംബിക് ബോട്ടപകടം: ശ്രീരാഗിന്റെ മൃതദേഹം നാളെ എത്തിക്കും

mozambique boat accident
വെബ് ഡെസ്ക്

Published on Oct 24, 2025, 10:51 PM | 1 min read

ചവറ: ആഫ്രിക്കന്‍ രാജ്യം മൊസാംബിക്കില്‍ ബോട്ടപകടത്തില്‍ മരിച്ച കൊല്ലം തേവലക്കര നടുവിലക്കര ഗംഗാഭവനില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകന്‍ ശ്രീരാഗ്‌ രാധാകൃഷ്ണന്റെ (36)-മൃതദേഹം ശനി രാവിലെ ഏഴിന്‌ വീട്ടിലെത്തിക്കും. ഒന്‍പതോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


ഇറ്റലി ആസ്ഥാനമായ സ്‌കോര്‍പ്പിയോ ഷിപ്പിങ് കമ്പനിയിലെ സ്വീ ക്വസ്റ്റ് കപ്പിലിലെ ഇലക്‌ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്. അവധിക്ക് നാട്ടില്‍വന്ന ശേഷം കഴിഞ്ഞ 14-നാണ്‌ തിരികെ മൊസാംബിയിലേക്ക് പോയത്. മൊസാംബിക്കടുത്ത് ബെയ്‌റ തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ പോകാനായി ശ്രീരാഗ്‌ ഉള്‍പ്പെട്ട 21-അംഗ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടു. അപകടം നടന്ന ദിവസം തെരച്ചില്‍ നടത്തിയെങ്കിലും രണ്ടുദിവസം കഴിഞ്ഞ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ: ജിത്തു. മക്കൾ: അതിഥിമോന്‍, അനശ്വര്‍ (ആറു മാസം).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home